l o a d i n g

കായികം

കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ന്ന 'ഇ. അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍ 7' ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 19, 2025

ജിദ്ദ: കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഇ. അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍ 7' ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും. ജിദ്ദ മഹ്ജര്‍ എംപറര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് മാര്‍ച്ച് പാസ്‌റ്റോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആര്‍.എം ഷഫീര്‍ മുഖ്യാതിഥിയാകും.

ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം പ്രവാസി യുവാക്കള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്, ടീം വര്‍ക്ക്, കമ്യൂണിറ്റി ഇടപെടല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, പ്രവാസികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച് ഉല്ലസിക്കാന്‍ അവസരമൊരുക്കുക, സംഘടന പ്രവര്‍ത്തകരെ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വിവിധ കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ദീര്‍ഘകാലം വിദേശകാര്യ സഹമന്ത്രിയും നിരവധി തവണ ഐക്യരാഷ്ട്ര സഭയില്‍ രാജ്യത്തിനുവേണ്ടി ശബ്ദിച്ച മുസ്‌ലിംലീഗ് അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇ. അഹമ്മദിന്റെ നാമധേയത്തിലാണ് ഫുട്ബാള്‍ ടൂര്‍ണമെന്റ്. പ്രവാസി ഇന്ത്യക്കാരുമായി അടുത്തിടപഴകി എപ്പോഴും പ്രവാസി പ്രശ്നങ്ങള്‍ കേള്‍ക്കാനും വേണ്ട സഹായങ്ങള്‍ ചെയ്ത് കൂടെ നിന്ന മഹാനായ നേതാവിന്റെ സ്മരണയില്‍ 'ഇ. അഹമ്മദ് സാഹിബ് സൂപ്പര്‍ 7' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റ് ജിദ്ദ പ്രവാസി സമൂഹം ഏറ്റെടുക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ പറഞ്ഞു.

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026