l o a d i n g

കായികം

സുബ്രതോ കപ്പ് ചരിത്രത്തിലാദ്യമായി കേരളം ചാമ്പ്യൻസ്

Thumbnail

ന്യൂഡല്‍ഹി: 64 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, കേരളം ആദ്യമായി സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചാംപ്യന്‍സായി. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോണ്‍സര്‍ഷിപ്പും നല്‍കിയത്.

ഫൈനല്‍ പോരാട്ടത്തില്‍, കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂള്‍, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി.
ജോണ്‍ സീനയും ആദി കൃഷ്ണയുമാണ് ഗോളുകള്‍ നേടിയത്.

കേരളത്തിന്റെ ഫുട്‌ബോള്‍ യാത്രയിലെ ഒരു സുവര്‍ണ്ണ അധ്യായമാണ് ഈ വിജയം. ടൂര്‍ണമെന്റിലുടനീളം 10 ഗോളുകള്‍ നേടിയ കേരള ടീം
വഴങ്ങിയത് 2 ഗോളുകള്‍ മാത്രം. ഇത് ടീമിന്റെ പ്രതിരോധ മികവാണ് എടുത്തുകാണിക്കുന്നത്.

വി പി സുനീര്‍ ആണ് ടീം ഹെഡ് കോച്ച്. മനോജ് കുമാര്‍ ആണ് ഗോള്‍ കീപ്പര്‍ കോച്ച്, ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷജീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റന്‍

ഈ യുവ പ്രതിഭകളെ വികസിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഫാറൂഖ് എച്ച്എസ്എസുമായി സഹകരിച്ച് ഗോകുലം കേരള എഫ്സി നല്‍കിയ ഘടനാപരമായ പരിശീലനത്തിന്റെയും, നല്‍കിയ എക്‌സ്‌പോഷറിന്റെയും തെളിവാണ് ഈ നേട്ടം. ഈ സഹകരണം കേരളത്തിന് ദീര്‍ഘകാലമായി കാത്തിരുന്ന സുബ്രതോ കപ്പ് കിരീടം നേടിക്കൊടുത്തുവെന്നു മാത്രമല്ല, സ്‌കൂള്‍ തലത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ഘടനയുടെ പ്രാധാന്യവും അടിവരയിടുന്നു.

Latest News

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു, ബെന്നിബെഹനാനെ തടഞ്ഞു
May 13, 2026