l o a d i n g

കായികം

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്, പാക്കിസ്ഥാനെ വീഴ്ത്തിയത് അഞ്ച് വിക്കറ്റിന്, മൈതാനത്ത് ഓപ്പറേഷന്‍ സിന്ദൂര്‍ -മോദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2025

ദുബായ്: ആവേശം അവസാന ഓവര്‍ വരെ നീണ്ട കലാശപ്പോരില്‍ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തില്‍ ഒന്‍പതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യ കിരീടം ചൂടിയത്. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69), ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്. തിലക് വര്‍മയാണ് പ്ലെയര്‍ ഓഫ് മാച്ച്. ടൂര്‍ണമെന്റില്‍ 17 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ആള്‍ഔട്ടായി. നാലുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും പേസര്‍ ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് പാകിസ്ഥാനെ ഈ സ്‌കോറില്‍ ഒതുക്കിയത്. പാകിസ്ഥാനായി ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ (57) അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ഫഖാര്‍ സമാന്‍ 46 റണ്‍സ് നേടി.

ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. പിസിബി ചെയര്‍മാന്‍ കൂടിയായ എസിസി പ്രസിഡന്റ് മുഹസിന്‍ നഖ്വിയില്‍ നിന്നാണ് ഇന്ത്യ ട്രോഫി ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത്. പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി കൂടിയായ നഖ്വിയാണ്, ഹസ്തദാന വിവാദത്തില്‍ ഇന്ത്യയ്ക്കെതിരെ ഐസിസിയില്‍ പരാതി നല്‍കിയത്.

ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലും ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു. 'മൈതാനത്ത് ഓപ്പറേഷന്‍ സിന്ദൂര്‍. ഫലം ഒന്നുതന്നെ - ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍'- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026