l o a d i n g

കായികം

മുപ്പത്തിഒന്നാമത് ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കറിന് തുടക്കം

Thumbnail

റിയാദ്: കോഴിക്കോട് സിറ്റി തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തി ഒന്നാമത്
ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി സംഗമം സോക്കര്‍-2025 പവേര്‍ഡ് ബൈ ന്യൂ സ്‌പൈഡര്‍ പ്ലസ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തില്‍ തുടക്കം. ടൂര്‍ണമെന്റിലെ എല്ലാ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങ് , മുഹാഫിസ് ഫിറോസിന്റെ ഖിറാഹത്തോടെ തുടങ്ങി. മുഖ്യതിഥി അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് എം ഡി വി.പി മുഷ്താഖ് മുഹമ്മദ് അലി ഔപചാരികമായി ഉല്‍ഘടനം നിര്‍വഹിച്ചു.. മസാല ഹൗസ് ക്ളൗഡ് കിച്ചണ്‍ എം ഡി അബ്ദുല്‍ റസാഖ് , സിറ്റി ഫ്‌ലവര്‍ & മന്‍ചീസ് എം ഡി മുഹ്‌സിന്‍ അഹമ്മദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി പ്രതിനിധി ജംഷാദ് , ലുഹ ഗ്രൂപ്പ് ചെയര്‍മാന്‍ & മുന്‍ സംഗമം പ്രസിഡന്റ് ബഷീര്‍ മുസ്ല്യാരകം , മുന്‍ സംഗമം പ്രസിഡന്റ് കെ എം ഇല്യാസ് , കെ ന്‍ അഡ്വെര്‍ടൈസിങ് ചെയര്‍മാന്‍ എസ് എം മുഹമ്മദ് യൂനുസ് അലി, സേഫ്റ്റി മോര്‍ എം ഡി കെ പി ഹാരിസ് , വി കെയര്‍ ടെക്‌നോളജി എം ഡി മുഹമ്മദ് ഹാരിസ് മുസ്ല്യാരകം , ടൈം ഹൗസ് കണ്‍ട്രി ഹെഡ് സി കെ അജ്മല്‍ , യു.എന്‍ യൂണിഫോം എം ഡി അനീസ് റഹ്‌മാന്‍ , മനാല്‍ സൂപ്പര്‍മാര്‍ക്കറ്റ് എം ഡി നൗഫല്‍ മുല്ല വീട്ടില്‍ , ബി ആര്‍ സി ജിദ്ദ ഭാരവാഹി കെ എം സാജിദ് , കുവൈറ്റ് തെക്കേപ്പുറം പ്രധിനിധികളായ താജിക് , കോയ , സംഗമം വൈസ് പ്രസിഡന്റ് പി സലിം സ്റ്റാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്നു സംഗമം സോക്കര്‍ റോളിങ്ങ് ട്രോഫി കൈമാറല്‍ ചടങ്ങ് സംഗമം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡാനിഷ് ബഷീറിന്റെ നേതൃത്വത്തില്‍ നടന്നു. മുന്‍ വര്‍ഷത്തെ ജേതാക്കളായ പാര്‍ട്ടി ഓഫീസ് എഫ് സി ടീം ഓണര്‍മാരായ ഷഹല്‍ അമീന്‍ , മഷെര്‍ അലി , ഷാഹിദ് അബ്ദുസലാം എന്നിവര്‍ ചേര്‍ന്നു ട്രോഫി കൈമാറി.
മാര്‍ച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനു ടീം എല്‍ ഫിയാഗോ എഫ് സി അര്‍ഹരായി , മറ്റെല്ലാ ടീമുകളുടെയും അവരുടെ സപ്പോര്‍ട്ടേഴ്‌സിന്റെയും കുരുന്നുകളുടെയും പ്രകടനം ഒന്നിനു ഒന്ന് മികച്ചതായിരുന്നു. സംഗമം പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എസ് വി ഹനാന്‍ ബിന്‍ ഫൈസല്‍ സ്വാഗതവും ട്രഷറര്‍ ഒ കെ ഫാരിസ് നന്ദിയും രേഖപ്പെടുത്തി. സംഗമം എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ പരിപാടി നിയന്ത്രിച്ചു.

തുടര്‍ന്നു നടന്ന ആദ്യ മത്സരത്തില്‍ കിക്കെര്‍സ് എഫ് സി യും റിയാദ് പയനീര്‍സും തമ്മിലുള്ള മത്സരം നടന്നു. റിയാദ് പയനീര്‍സിനു വേണ്ടി കളിയുടെ ആദ്യ പകുതിയില്‍ റിഷാലും ജലാലും ഓരോ ഗോള്‍ വീതം നേടി 2-0 നു ടൂര്‍ണമെന്റിലെ ആദ്യത്തെ മിന്നും ജയം റിയാദ് പയനീര്‍സ് സ്വന്തമാക്കി. റിഷാല്‍ ആയിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് , മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ടൈം ഹൗസ് സൗദി കണ്‍ട്രി ഹെഡ് സി കെ അജ്മലും സംഗമം ട്രോഫി കെ എന്‍ അഡ്വെര്‍ടൈസിങ് എം ഡി എസ് എം മുഹമ്മദ് യൂനുസ് അലിയും ചേര്‍ന്നു സമ്മാനിച്ചു.

തുടര്‍ന്നു നടന്ന എല്‍ ഫിയാഗോ എഫ് സി തെക്കേപ്പുറം ഫാല്‍കണ്‍ തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ രായിദ് യൂനുസിന്റെ അതിമനോഹര ഗോളിലൂടെ 1-0 നു തെക്കേപ്പുറം ഫാല്‍കണ്‍ ജേതാക്കളായി. രായിദ് യൂനുസ് ആയിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. മാന്‍ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ടീ ടൈം സൗദി എം ഡി ഹസ്സന്‍ കോയ മുല്ലവീടും സംഗമം ട്രോഫി സിറ്റി ഫ്‌ലവര്‍ എം ഡി മുഹ്സിന്‍ അഹമ്മദും ചേര്‍ന്നു സമ്മാനിച്ചു.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026