l o a d i n g

കായികം

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം

Thumbnail

ഗുവാഹതി- ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 60 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യക്ക് ശേഷിക്കുന്ന അഞ്ചു വിക്കറ്റുകളുമായി ഇന്ന് പിടിച്ച് നില്‍ക്കണം. ഇല്ലെങ്കില്‍ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരും.

549 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ നാലാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടിന് 27 എന്ന നിലയിലായിരുന്നു. അവസാനദിനം കളി പുനരാരംഭിച്ചപ്പോള്‍ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കുംമുമ്പേ മൂന്ന് വിക്കറ്റുകള്‍കൂടി നഷ്ടമായി. നിലവില്‍ അഞ്ചിന് 70 എന്ന നിലയില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യക്കായി സായ് സുദര്‍ശനും (13*) രവീന്ദ്ര ജഡേജ(7*) യുമാണ് ക്രീസിലുള്ളത്.

കഴിഞ്ഞ ദിവസം വാച്ച്മാനായി എത്തിയ കുല്‍ദീപ് യാദവി (5)നെയാണ് ഇന്ന് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍കൂടി ചേര്‍ക്കുന്നതിനിടെ ധ്രുവ് ജുറലും (2) പുറത്തായി. 13 റണ്‍സെടുത്ത ഋഷഭ് പന്തും പിന്നാലെ കളംവിട്ടു. സൈമണ്‍ ഹാമറാണ് വിക്കറ്റുകളും കരസ്ഥമാക്കിയത്. കെ.എല്‍.രാഹുലിന്റെ സ്റ്റംമ്പും ഹാമര്‍ പിഴുതിരുന്നു. ഇതോടെ നാലു വിക്കറ്റായി ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ക്ക്. ജന്‍സെനാണ് ഒരു വിക്കറ്റ്.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 489, 260/5 ഡിക്ല. ഇന്ത്യ 201, 70/5.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026