l o a d i n g

കായികം

സിഫ്: ഇന്ന് രാത്രി രണ്ട് ബി ഡിവിഷന്‍ മത്സരങ്ങള്‍, നാളെ എ ഡിവിഷനില്‍ സബീന്‍ എഫ് സി - ബ്ലാസ്റ്റേഴ്സ് എഫ് സി, റിയല്‍ കേരള - എ സി സി - എ പോരാട്ടങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 4, 2025


ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഏഴു മത്സരങ്ങള്‍ നടക്കും. വ്യാഴം രാത്രി പതിനൊന്ന് മണിക്ക് ബി ഡിവിഷനില്‍ കാഫ് ലോജിസ്റ്റിക് ഫ്രണ്ട്സ് ജൂനിയര്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാംസ് ന്യൂ കാസില്‍ എഫ് സിയെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം വിജയം കൈവിട്ടു പോയ ഫ്രണ്ട്‌സ് ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഇന്നത്തെ മത്സരത്തില്‍ വിജയം നിര്‍ബന്ധമാണെങ്കില്‍ ന്യൂ കാസില്‍ എഫ് സി ആദ്യ രണ്ടു മത്സരങ്ങളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. വ്യാഴം രാത്രി നടക്കുന്ന ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് & ഇവന്റസ് എ സി സി - ബി ടീം, ബൂക്കാറ്റ് എഫ് സി സോക്കര്‍ ഫ്രീക്സ് സീനിയര്‍സിനെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഉജ്വലമായി തിരിച്ചു വന്നു നേടിയ ആത്മവിശ്വാസത്തിലാണ് എ സി സി -ബി ടീം ഇന്ന് കളിക്കാനിറങ്ങുന്നത്. വ്യാഴാഴ്ച്ചയിലെ മത്സരങ്ങള്‍ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ റുസൂഖ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

വെള്ളിയാഴ്ച ജിദ്ദ വസീരിയ അല്‍ താവൂന്‍ സ്റ്റേഡിയത്തില്‍ വൈകൂന്നേരം അഞ്ചു മണിക്ക് ബി ഡിവിഷനിലെ ആദ്യ മല്‍സരത്തില്‍ എം എസ് കോള്‍ഡ് ചെയിന്‍ ടെക്‌നോളജീസ് റെഡ് സീ ബ്ലാസ്റ്റേഴ്സ് എഫ് സി, നജിം അമന്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ് എ ടീമിനെ നേരിടും. ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ അല്‍ ഫിഫി ജിദ്ദ എഫ് സി, റബിയ ടീ ബ്ലൂ സ്റ്റാര്‍ എ ടീമിനെ നേരിടും. ഇരു ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍ വിജയ് മസാല ബി എഫ് സി ജിദ്ദ ബ്ലൂസ്റ്റാര്‍ സീനിയര്‍സ്, ക്‌സൈക്‌ളോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കര്‍ എഫ് സി യെ നേരിടും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇരു ടീമുകളും ഗ്രൂപ്പിലെ അവസാന മത്സരവും ജയിച് ഗ്രൂപ്പ് ചാമ്പ്യന്മാരാവാനുള്ള ശ്രമത്തിലാവും.

വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിക്ക് എ ഡിവിഷനിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ റീം അല്‍ ഊലാ ഈസ്റ്റീ സബീന്‍ എഫ് സി, കരുത്തരായ അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സി യെ നേരിടും. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരങ്ങള്‍ പരാജയപ്പെട്ട ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതിന് വേണ്ടി നാട്ടില്‍ നിന്നുള്ള സന്തോഷ് ട്രോഫി, ഐ എസ് എല്‍. ഐ ലീഗ് താരങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ ശക്തമായ ടീം ലൈനപ്പുമായാണ് വെള്ളിയാഴ്ച്ച കളിക്കാനിറങ്ങുന്നത്. എ ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ എച് എം ആര്‍ റിയല്‍ കേരള എഫ് സി, എന്‍കംഫര്‍ട് എ സി സി എഫ് സി - എ ടീമിനെ നേരിടും. ആദ്യ മത്സരത്തിലെ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റിയല്‍ കേരള എഫ് സി കളിക്കാനിറങ്ങുന്നതെങ്കില്‍, കഴിഞ്ഞ മത്സരത്തില്‍ താരനിബിഢമായ മഹ്ജര്‍ എഫ് സിക്ക് എതിരെ നന്നായി പൊരുതിയിട്ടും പരാജയം നേരിടേണ്ടി വന്നതിന്റെ നിരാശ വിജയത്തോടെ മറികടന്ന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ഇരു ടീമുകള്‍ക്കും വേണ്ടി ബൂട്ടണിയാന്‍ ഇതിനോടകം തന്നെ നിരവധി കേരള സംസ്ഥാന താരങ്ങള്‍ ഉള്‍പ്പടെ ഇതിനോടകം തന്നെ നാട്ടില്‍ നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നാഷണണല്‍ ഫുട്‌ബോള്‍ ടീം താരം മുഹമ്മദ് സനാന്‍ ജിദ്ദയില്‍

റീം അല്‍ ഉല ഈസ്റ്റി സബീന്‍ എഫ് സിയ്ക്ക് വേണ്ടി കളിക്കാന്‍ എത്തിയ ഇന്ത്യന്‍ നാഷണണല്‍ ഫുട്‌ബോള്‍ ടീം താരം മുഹമ്മദ് സനാനെ സബീന്‍ എഫ് സി പ്രസിഡന്റ് സഫീര്‍ പിവി കൊട്ടപ്പുറവും, സമ യുനൈറ്റഡ് എം ഡി ഷംസീദ് കുഞ്ഞാണിയും ഷാഹുല്‍ കുഞ്ഞുട്ടിയും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
നിലവില്‍ ജംഷഡ്പൂര്‍ എഫ് സിയ്ക്ക് വേണ്ടിയാണു ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്. ജിദ്ദ വസീരിയയില്‍ വെള്ളിഴായ്ച്ച രാത്രി നടക്കുന്ന മല്‍സരത്തില്‍ സബീന്‍ എഫ് സി ബ്ലാസ്റ്റേഴ്സി എഫ് സിയുമായി മാറ്റുരയ്ക്കും.



Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026