l o a d i n g

കായികം

ലോകകപ്പ് ട്രോഫി പ്രയാണത്തിന് റിയാദില്‍ പ്രൗഢഗംഭീര തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

റിയാദ്: 2026-ലെ ഫിഫ ലോകകപ്പിന്റെ ആവേശാരവങ്ങളിലേക്ക് ലോകത്തെ നയിക്കാന്‍ സ്വര്‍ണ്ണക്കപ്പ് റിയാദില്‍ പറന്നിറങ്ങി. ഫുട്ബാള്‍ ലോകം കാത്തിരിക്കുന്ന ആഗോള ട്രോഫി പര്യടനത്തിന് സൗദി തലസ്ഥാനമായ റിയാദില്‍ ഉജ്ജ്വല തുടക്കമായി. പര്യടനത്തിന്റെ ആഗോളതലത്തിലെ ആദ്യ കേന്ദ്രമായി ഫിഫ തിരഞ്ഞെടുത്തത് റിയാദിനെയാണെന്നത് സൗദി അറേബ്യയുടെ വളരുന്ന കായിക കരുത്തിന്റെ തെളിവായി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ ട്രോഫിയെ താരനിബിഢമായ സദസ്സാണ് വരവേറ്റത്. ഇറ്റാലിയന്‍ ഫുട്ബാള്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ അലസ്സാന്‍ഡ്രോ ഡെല്‍ പിയേറോ ഫിഫ പ്രതിനിധിയായി ട്രോഫി അനാച്ഛാദനം ചെയ്തു. സൗദി ഫുട്ബാളിന്റെ വിസ്മയങ്ങളായ മജീദ് അബ്ദുല്ലയും ഫുവാദ് അന്‍വറും ചടങ്ങിലെ മുഖ്യാതിഥികളായി.

ലോകമെമ്പാടുമുള്ള ആരാധകരില്‍ ലോകകപ്പ് ആവേശം നിറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രോഫി പര്യടനം 150 ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി 75 നഗരങ്ങളില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായിരിക്കും. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് പോരാട്ടങ്ങള്‍ അരങ്ങേറുക.

'ആഗോള പര്യടനത്തിന്റെ ആരംഭ സ്ഥാനമായി ലോകകപ്പ് ട്രോഫിയെ വരവേല്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്. ഫുട്ബാളിനോടുള്ള സൗദിയുടെ അഭിനിവേശത്തിനുള്ള അംഗീകാരമാണിത്.' സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ലാമിയ ബഹ്‌യാന്‍ പറഞ്ഞു.

ഭാവിയില്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന സൗദി അറേബ്യക്ക് ഈ ചടങ്ങ് വലിയൊരു മുതല്‍ക്കൂട്ടാണ്. അന്താരാഷ്ട്ര കായിക മാമാങ്കങ്ങള്‍ സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ മികവും അറബ് മേഖലയിലെ ഫുട്ബാള്‍ തരംഗവും ഈ പര്യടനത്തിലൂടെ ഒരിക്കല്‍ കൂടി ലോകം തിരിച്ചറിയുന്നു.

Photo

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026