l o a d i n g

ഗൾഫ്

അമേരിക്കന്‍ സൈന്യത്തില്‍ വന്‍ അഴിച്ചുപണി: ആര്‍മി ചീഫ് ഉള്‍പ്പെടെ മൂന്ന് ജനറല്‍മാരെ പുറത്താക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 3, 2026

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ സൈനിക നേതൃത്വത്തില്‍ അപ്രതീക്ഷിത അഴിച്ചുപണി. കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് ഉന്നത ജനറല്‍മാരെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥാനത്തുനിന്ന് നീക്കി. ഒന്നിനുപുറകെ ഒന്നായി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുന്ന ഹെഗ്സെത്തിന്റെ നടപടി പെന്റഗണില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ജനറല്‍ റാന്‍ഡി ജോര്‍ജ് പുറത്ത്: 2023 ഓഗസ്റ്റ് മുതല്‍ കരസേനാ മേധാവിയായിരുന്ന ജനറല്‍ റാന്‍ഡി ജോര്‍ജ് ഉടനടി സ്ഥാനമൊഴിയുന്നതായി പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നല്‍ അറിയിച്ചു. പുറത്താക്കലിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

മറ്റ് ജനറല്‍മാര്‍: ആര്‍മി ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കമാന്‍ഡ് മേധാവി ജനറല്‍ ഡേവിഡ് ഹോഡ്നെ, ചീഫ് ഓഫ് ചാപ്ലയിന്‍സ് മേജര്‍ ജനറല്‍ വില്യം ഗ്രീന്‍ എന്നിവരെയും പുറത്താക്കി.

പുതിയ മേധാവി: ഹെഗ്സെത്തിന്റെ വിശ്വസ്തനായ ജനറല്‍ ക്രിസ്റ്റഫര്‍ ലാനീവ് ആക്ടിംഗ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേല്‍ക്കും. രണ്ട് വര്‍ഷം മുന്‍പ് മാത്രം ടു-സ്റ്റാര്‍ ജനറലായിരുന്ന ലാനീവിന്റെ ഈ കുതിച്ചുചാട്ടം സൈനിക വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ശേഷം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നടത്തുന്ന പത്താമത്തെ പുറത്താക്കലാണിത്. ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ സി.ക്യു. ബ്രൗണ്‍ ജൂനിയര്‍, നേവി ചീഫ് അഡ്മിറല്‍ ലിസ ഫ്രാഞ്ചെട്ടി തുടങ്ങിയ പ്രമുഖരെ നേരത്തെ തന്നെ നീക്കിയിരുന്നു. സൈന്യത്തിലെ ജനറല്‍മാരുടെ എണ്ണം കുറയ്ക്കാനും സൈന്യത്തെ ഉടച്ചുവാര്‍ക്കാനുമുള്ള ഹെഗ്സെത്തിന്റെ കര്‍ശന നിലപാടുകളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍.

മേജര്‍ ജനറല്‍ വില്യം ഗ്രീനിനെ പുറത്താക്കിയത് സൈനിക ചാപ്ലയിന്‍ വിഭാഗത്തില്‍ (മതപുരോഹിതര്‍) ഹെഗ്സെത്ത് കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 'ചാപ്ലയിന്‍മാര്‍ 'സെല്‍ഫ് ഹെല്‍പ്പ്' ചികിത്സകളേക്കാള്‍ ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.'
പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ആഴ്ച നല്‍കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇനി മുതല്‍ ചാപ്ലയിന്‍മാര്‍ തങ്ങളുടെ സൈനിക റാങ്ക് യൂണിഫോമില്‍ ധരിക്കില്ലെന്നും പകരം മതപരമായ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇറാനെതിരായ ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണങ്ങള്‍ അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ നിര്‍ണ്ണായക മാറ്റങ്ങള്‍. 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികര്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇറാനെതിരെ ഒരു കരയുദ്ധം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടം ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ പരിചയസമ്പന്നരായ ഉന്നത ഉദ്യോഗസ്ഥരെ നീക്കുന്നത് സൈന്യത്തിന്റെ ആത്മവീര്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026