l o a d i n g

കേരള

ജനവിധിയെ മാനിക്കുന്നു, ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് പിണറായി വിജയന്‍

Thumbnail

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പില്‍ വിജയം നേടിയ യു.ഡി.എഫിന് അഭിനന്ദനങ്ങള്‍ അറിയിച്ചതിനൊപ്പം ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായും അദ്ദേഹം കുറിച്ചു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നാംവട്ടം തുടര്‍ച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എല്‍.ഡി.എഫിനൊപ്പം ഉറച്ചുനിന്നുവെന്നത് തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നയങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായവയാണെന്നും അവ നടപ്പിലാക്കുന്നതിനായി പുതിയ സര്‍ക്കാരിന്മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ചെലുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യു.ഡി.എഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിര്‍പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. മൂന്നാംവട്ടം തുടര്‍ച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടര്‍ന്നും ഉണ്ടാകേണ്ടതുണ്ട്.

നവകേരള നിര്‍മ്മാണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ വിജ്ഞാന സമ്പദ്വ്യവസ്ഥ, യുവജന തൊഴില്‍, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച നയങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സര്‍ക്കാരിന്മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എല്‍ഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകള്‍ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണ്. ഒരു വര്‍ഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ ഞങ്ങളുടെ പോരാട്ടം തുടരും.

ഈ തെരഞ്ഞെടുപ്പിനിടയില്‍ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അര്‍ദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തില്‍ നിന്നും സഖാക്കളില്‍ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കും.

എല്‍ഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങളെ എതിര്‍ത്ത ശക്തികള്‍ യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് ഇവയെല്ലാം ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ഗൗരവമായ ശ്രമം ഉണ്ടാകും.

ജനങ്ങള്‍ നല്‍കിയ വിധിയെ മാനിച്ച് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നുണക്കഥകളും കോര്‍പ്പറേറ്റ്-പി ആര്‍ ബുദ്ധിശാലകളില്‍ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എല്‍ഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകള്‍ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി, കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എല്‍ഡിഎഫ് മുന്നോട്ട് പോകും.

കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും.

എല്‍ഡിഎഫിനൊപ്പം നിന്ന എല്ലാവര്‍ക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാന്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനല്‍കുന്നു.

Latest News

ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026
 അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
അശാസ്ത്രീയമായ ചികിത്സാ പ്രചാരണം: ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് സൗദി മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു
June 26, 2026

Related News