ദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രവാസി വെല്‍ഫെയര്‍ ദമ്മാം കോഴിക്കോട്-വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. ദമ്മാമില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കോഴിക്കോട്, വയനാട് ജില്ലക്കാരായ ഷെസ അന്‍വര്‍, റിദ്വാന്‍ സാബിഖ് എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.
ജില്ലാ ജനറല്‍ സെക്രട്ടറി സാദത്ത് വിജയികള്‍ക്ക് മെമന്റോ കൈമാറി. ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഷബീര്‍ ചാത്തമംഗലം, പ്രൊവിന്‍സ് കമ്മിറ്റി സെക്രട്ടറി സാബിക്, ജില്ലാ ട്രഷറര്‍ സജാസ് അലി, ജില്ലാ സെക്രട്ടറി നജ്‌ല സാദത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ആസിഫ്, ജസീറ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Related News