അല്‍ ഹസ: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂട്ടാലിട നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (27) ആണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: അബ്ദുല്‍ അസീസ്, മാതാവ്: റസിയ.
ബേക്കറി സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. ജോലി ആവശ്യാര്‍ഥം വാനില്‍ സഞ്ചരിക്കുമ്പോഴാണ് വാഹനം അഗ്‌നിക്കിരയായത്.
Related News