ദമ്മാം: ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി ഈസ്റ്റേണ്‍ പ്രവിശ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ഹൃദയസ്പര്‍ശിയായ യാത്രയയപ്പ് നല്‍കി. ദമ്മാമില്‍ നടന്ന ചടങ്ങില്‍ ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി സീനിയര്‍ അംഗം മൊയ്തീന്‍ കോയ നല്ലളം, കോഴിക്കോട് ജില്ലാ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് പെരുമണ്ണ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അയ്യൂബ് ഫറോക്ക് സ്വാഗതം ആശംസിച്ചു. ഹജ്ജ് കര്‍മ്മം ആത്മീയമായും ശാരീരികമായും ഏറെ പ്രാധാന്യമുള്ള വിശുദ്ധ കര്‍മ്മമാണെന്നും, തീര്‍ത്ഥാടകര്‍ ആരോഗ്യത്തോടും സമാധാനത്തോടും കൂടി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായി മടങ്ങിയെത്തട്ടെ എന്നും യോഗം ആശംസിച്ചു.
ലത്തീഫ് കൊളപ്പള്ളി, ഹബീബ് പൊയില്‍ത്തൊടി, ആബിദ് പാറക്കല്‍, മമ്മു ഹാജി, ഫൈസല്‍ ചെറുവണ്ണൂര്‍, സലീം പാറക്കല്‍, ലിയാക്കത്ത് അലി തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. നൗഷാദ് ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്ന റിയാസ് പെരുമണ്ണയും മൊയ്തീന്‍ കോയ നല്ലളവും തങ്ങളുടെ തയ്യാറെടുപ്പുകളും അനുഭവങ്ങളും യോഗത്തില്‍ പങ്കുവെച്ചു. സ്‌നേഹവും പ്രാര്‍ത്ഥനയും നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന സംഗമത്തിന് ശമ്മാസ് ചെറുവണ്ണൂര്‍ നന്ദി പറഞ്ഞു.
Related News