l o a d i n g

ഗൾഫ്

തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയതയ്ക്കെതിരായ ജനവിധി: റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ഭരണതുടര്‍ച്ച നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി അഭിപ്രായപ്പെട്ടു. വര്‍ഗീയതയോട് കേരള ജനത സന്ധി ചെയ്യില്ലെന്ന് ഈ ഫലം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ ഏകാധിപത്യ - ജനവിരുദ്ധ നയങ്ങളെ തിരഞ്ഞെടുപ്പിലൂടെ കേരള ജനത പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നും യോഗം വിലയിരുത്തി.

വമ്പിച്ച ഭൂരിപക്ഷം നേടി വിജയിച്ച കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളെ യോഗം അഭിനന്ദിച്ചു. തുടര്‍ച്ചയായി മൂന്നാമതും മികച്ച വിജയം കൈവരിച്ച അദ്ദേഹത്തെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. മന്ത്രിസഭാ രൂപീകരണത്തില്‍ തിരഞ്ഞെടുപ്പിലെ ജനവികാരം യു.ഡി.എഫ് നേതൃത്വം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മലാസില്‍ നടന്ന യോഗത്തില്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ശുഐബ് മന്നാനി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കോട്ടക്കല്‍, ഇസ്മായില്‍ പൊന്‍മള, ഫൈസല്‍ എടയൂര്‍, ഹാഷിം കുറ്റിപ്പുറം, ഫര്‍ഹാന്‍ കാടാമ്പുഴ, ഫാറൂഖ് പൊന്‍മള, പി.കെ യൂനുസ്, ഹമീദ് ഇന്ത്യനൂര്‍, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിംഗ് സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളം സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് യോഗത്തില്‍ മധുരപലഹാര വിതരണവും നടത്തി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026