ജിദ്ദ: മുപ്പതു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.സി. കുഞ്ഞിമുഹമ്മദിന് (കുഞ്ഞാപ്പു) കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'വിജയാരവം' പരിപാടിയില്‍ യാത്രയയപ്പ് നല്‍കി. കെ.എം.സി.സി ബനീമാലിക് ഏരിയ കമ്മിറ്റി ചെയര്‍മാനായും സംഘടനയുടെ വിവിധ തലങ്ങളില്‍ സജീവ പ്രവര്‍ത്തകനായും കുഞ്ഞാപ്പു ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചടങ്ങില്‍ വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ബനീമാലിക് ഏരിയ കമ്മിറ്റിക്ക് വേണ്ടി സ്‌നേഹോപഹാരം കൈമാറി അദ്ദേഹത്തെ ആദരിച്ചു.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റര്‍, ഇസ്മായില്‍ മുണ്ടക്കുളം, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, ഇല്യാസ് കല്ലിങ്ങല്‍, നൗഫല്‍ ഉള്ളാടന്‍ എന്നിവരും ബനീമാലിക് ഏരിയ കെ.എം.സി.സി ഭാരവാഹികളായ ജംഷീര്‍ കെ.വി., റാഫി പട്ടാമ്പി, നാസര്‍ പള്ളിക്കല്‍, മുഹമ്മദ് യൂനുസ്, അബ്ദുല്‍ വഹാബ് എന്നിവരും സംബന്ധിച്ചു.
Related News