l o a d i n g

ഗൾഫ്

തമിഴ്നാട്ടില്‍ പുതിയ അധ്യായം; മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിയെ അഭിനന്ദിച്ച് റിയാദ് ഒ.ഐ.സി.സി

Thumbnail

റിയാദ്: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയിക്കും, മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത പി. വിശ്വനാഥന്‍, എസ്. രാജേഷ് കുമാര്‍ എന്നിവര്‍ക്കും റിയാദ് ഒ.ഐ.സി.സി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു. യുവതലമുറയുടെ വലിയ പിന്തുണയോടെ തമിഴ്നാട്ടില്‍ രൂപംകൊണ്ട പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന വിജയിയുടെ അധികാരാരോഹണം, ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണെന്ന് ഒ.ഐ.സി.സി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സാമൂഹിക നീതി, ജനക്ഷേമം, വികസന രാഷ്ട്രീയം, മതേതര മൂല്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി രൂപീകരിച്ച വിശാല ജനാധിപത്യ മുന്നണിക്കാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ ശക്തമായ പിന്തുണ നല്‍കിയത്. രാജ്യത്തെ മതേതര ശക്തികളുടെ ഐക്യത്തിന്റെ വിജയമാണ് തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ മാറ്റമെന്നും, അതുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ മുന്നണിക്ക് കരുത്തുറ്റ പിന്തുണ നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരുടെ വിശ്വാസവും യുവാക്കളുടെ ആവേശവും ഒത്തുചേര്‍ന്ന ജനവിധിയാണ് വിജയിയെ അധികാരത്തിലെത്തിച്ചതെന്ന് റിയാദ് ഒ.ഐ.സി.സി വിലയിരുത്തി.

പുതിയ സര്‍ക്കാര്‍ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുമെന്നും തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. കലാരംഗത്ത് ജനഹൃദയങ്ങള്‍ കീഴടക്കിയ വിജയ്, ഭരണരംഗത്തും ജനകീയ മുഖമായി മാറുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. തമിഴ്നാടിന്റെ വികസനത്തിനായി പുതിയ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കട്ടെയെന്ന് ആശംസിക്കുന്നതായും ജനാധിപത്യ-മതേതര രാഷ്ട്രീയത്തിന്റെ ശക്തമായ സന്ദേശമാണ് ഈ വിജയമെന്നും റിയാദ് ഒ.ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026