ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ 49-ാമത് ബിരുദദാന ചടങ്ങില്‍ ഉന്നതവിജയവുമായി മലയാളി പെണ്‍കുട്ടി. കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടിയ ഹലീമ മെഹ്റിന്‍ സാജിദാണ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഖത്തര്‍ അമീറിന്റെ പത്‌നി ശൈഖ ജവാഹിര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനിയില്‍ നിന്നും ഹലീമ സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങി.
ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്ന ഒരേയൊരു മലയാളി വിദ്യാര്‍ത്ഥിനിയാണ് ഹലീമ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ (HBK) യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റായി ജോലി ചെയ്യുന്ന കോഴിക്കോട് വടകര കോട്ടക്കല്‍ സ്വദേശി സാജിദ് അഹമ്മദിന്റെയും നടുവണ്ണൂര്‍ സ്വദേശി സമീനയുടെയും മകളാണ്.
ഹലീമയുടെ ഈ ഉജ്ജ്വല വിജയം ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഹലീമയെയും കുടുംബത്തെയും അഭിനന്ദനങ്ങള്‍ അറിയിച്ചു രംഗത്തെത്തിയത്.
Related News