l o a d i n g

ഗൾഫ്

മാതൃദിനാഘോഷവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2026

ജിദ്ദ: മലബാര്‍ അടുക്കളയും ജിദ്ദയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രമായ അല്‍ റയാന്‍ പോളിക്ലിനിക്കും സംയുക്തമായി മാതൃദിനാഘോഷവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പ്രവാസി മലയാളി അമ്മമാരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം അല്‍ റയാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഷ്താഖ് നിര്‍വ്വഹിച്ചു. മലബാര്‍ അടുക്കളയുടെ മോഡറേറ്ററും ജിദ്ദ കോര്‍ഡിനേറ്ററുമായ പ്രശസ്ത ഷെഫ് കുബ്രാ ലത്തീഫ് ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയും പരിപാടികള്‍ നിയന്ത്രിക്കുകയും ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് ഡോ. വിനിത പിള്ള നയിച്ച പ്രത്യേക ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. അമ്മമാരുടെ ആരോഗ്യം എത്രത്തോളം പ്രധാനമാണെന്ന് ലളിതമായ വാക്കുകളിലൂടെ അവര്‍ സദസ്സിന് പകര്‍ന്നുനല്‍കി. ഒരു നല്ല അധ്യാപികയെപ്പോലെയും സ്‌നേഹനിധിയായ സുഹൃത്തിനെപ്പോലെയും രോഗവിവരങ്ങളും സംശയങ്ങളും കേട്ടറിഞ്ഞ് അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പങ്കെടുത്തവര്‍ക്ക് വലിയൊരു കൈത്താങ്ങായി മാറി.

പരിപാടിയുടെ വിജയത്തിനായി അല്‍ റയാന്‍ പോളിക്ലിനിക്കിലെ എച്ച്.ആര്‍ വിഭാഗത്തിലെ വിത്തു രാജ്, ലാബ് ടെക്നീഷ്യന്‍ ആര്‍ദ്ര സൂരജ്, സ്റ്റാഫ് നഴ്സ് മുംതാസ് ബീഗം ഉണ്ണിയക എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അതോടൊപ്പം മലബാര്‍ അടുക്കള എക്‌സിക്യൂട്ടീവുകളായ ഷംസീറ, സാഹിറ, സബ്രീന, ഹസീന, സുരുമി, സുനീറ എന്നിവര്‍ പരിപാടിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മാതൃദിനത്തിന്റെ മഹത്വം ആരോഗ്യ ബോധവല്‍ക്കരണവുമായി ചേര്‍ത്ത് പ്രവാസി സമൂഹത്തിന് ഒരു മനോഹരമായ സന്ദേശം പകര്‍ന്ന ഈ പരിപാടി പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026