കൊച്ചി: പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിയ പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശി ലെനിന്റെ മകള്‍ നിയ ലെനിന്‍ (13) ആണ് മരിച്ചത്. റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പരിപാടിയില്‍ അവതരിപ്പിക്കാന്‍ നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ് സംഭവം. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.
വീടിന്റെ പരിസരത്ത് വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചാണെന്നാണ് ആദ്യം തോന്നിയത്. തുടര്‍ന്ന് നൃത്തം പഠിക്കാന്‍ പോകാതെ വീട്ടിലേക്ക് മടങ്ങി.
ഉറുമ്പ് കടിച്ചതായി വീട്ടുകാരോട് പറയുകയും ചെയ്തു. എന്നാല്‍, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 24 ദിവസത്തിലേറെയി ഇവിടെ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
Related News