l o a d i n g

ഗൾഫ്

പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ ''കണക്റ്റിംഗ് പീപ്പിള്‍ 7ാം പതിപ്പ്'' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2026

മനാമ: പ്രവാസി സമൂഹത്തിന് നിയമ അവബോധവും സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗല്‍ സെല്‍ (PLC) ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ''കണക്റ്റിംഗ് പീപ്പിള്‍ 7ാം പതിപ്പ്'' പരിപാടി, സെഗയ്യയിലെ ബഹ്റൈന്‍ മീഡിയ സിറ്റി ഓഡിറ്റോറിയത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു.

PLC ബഹ്റൈന്‍ ചാപ്റ്റര്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി അഡ്വക്കേറ്റ്-ഓണ്‍-റെക്കോര്‍ഡും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരിയും ബഹ്റൈന്‍ മീഡിയ സിറ്റി സി.എം.ഡിയുമായ ഫ്രാന്‍സിസ് കൈതാരത്ത് ആശംസാപ്രസംഗം നടത്തി. പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു സര്‍ക്കാര്‍ വകുപ്പുകളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ നയിച്ച ക്ലാസുകളും പ്രഭാഷണങ്ങളും:

നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഹമ്മാദി, ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുള്ള ഫുഅദ് അല്‍ ഹാജി, ലത്തീഫ ഫഖ്റൂ ഹസന്‍ ബുഫുതൈം എന്നിവര്‍ പങ്കെടുത്തു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ (പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ഔട്ട്റീച്ച്) ഫഹദ് അല്‍ ബിനാലി, ഷൈഖ നബീല്‍ അല്‍ മുല്ല എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്റെ അഹമ്മദ് അല്‍ ഖനിയ, മറിയം ജുമ ഫസയ്യ, നൂര്‍ അഹമ്മദ് അല്‍ സയേഘ്, ഫൈസല്‍ ഖാലിദ് അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് തൊഴില്‍ അപകട ഇന്‍ഷുറന്‍സ്, എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവയെക്കുറിച്ച് വിശദമായ പവര്‍പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ലേബര്‍ മൊബിലിറ്റി പ്രോജക്ട് ഓഫീസര്‍ നിഹാല്‍ അഗഘ സുരക്ഷിത കുടിയേറ്റം, തൊഴിലാളി സംരക്ഷണം എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥരും ട്രാഫിക് നിയമങ്ങളെയും റോഡ് സുരക്ഷയെയും കുറിച്ച് വിശദീകരിച്ചു. ശ്രീലങ്കന്‍ എംബസി കോണ്‍സുലര്‍ അറ്റാഷെ തരംഗിക, നേപ്പാള്‍ എംബസി ലേബര്‍ അറ്റാഷെ സുനിത താപ്പ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

PLC പാനല്‍ അഭിഭാഷകരായ അഡ്വ. ബുഷ്‌റ മയൂഫ്, അഡ്വ. താരിഖ് അലൗണ്‍ എന്നിവര്‍ നയിച്ച 'ലീഗല്‍ ടോക്ക്' സെഷന്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായി. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ചോദ്യോത്തര സെഷനില്‍, തൊഴില്‍ നിയമങ്ങള്‍, വിസാ നടപടികള്‍, താമസാനുമതി, കുടിയേറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉദ്യോഗസ്ഥരും അഭിഭാഷകരും നേരിട്ടു മറുപടി നല്‍കി. ഇന്ത്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, നേപ്പാള്‍, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവാസികള്‍ നേരിട്ടും സൂം പ്ലാറ്റ്ഫോമിലൂടെയും പരിപാടിയില്‍ പങ്കുചേര്‍ന്നു.

PLC ഗ്ലോബല്‍ പി.ആര്‍.ഒയും ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത്, ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ട്രഷറര്‍ ഗണേഷ് മൂര്‍ത്തി നന്ദി പ്രകാശിപ്പിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026