ജിദ്ദ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നിസ്സ് അറേബ്യയുംഎന്‍-കം ഫര്‍ട്‌സും സംയുക്തമായി നാളെയും മറ്റന്നാളുമായി (ജൂണ്‍ 18 വ്യാഴാഴം, ജൂണ്‍ 19 വെള്ളി) 'N-Comforts Niss Arabia World Cup Dhamaka 2026' എന്ന പേരില്‍ ദ്വിദിന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജിദ്ദ ശരീഅ സിത്തീനിലെ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.
വ്യാഴാഴ്ചയിലെ മത്സരക്രമം: രാത്രി 09:30: ആദ്യ മത്സരത്തില്‍ ബാന്‍ ബേക്കറി എഫ്.സി, ചാര്‍മ്‌സ് എഫ്.സിയുമായി മാറ്റുരയ്ക്കും. രാത്രി 10:45: രണ്ടാം മത്സരത്തില്‍ അറബ് ഡ്രീംസ് എഫ്.സി, സെവന്‍ സ്റ്റാര്‍ എഫ്.സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 12:00: മൂന്നാം മത്സരത്തില്‍ ബ്ലാക്ക് റൈഡേഴ്‌സ് എഫ്.സി, ചാര്‍മ്‌സ് എഫ്.സിയെ നേരിടും. രാത്രി 01:15: വ്യാഴാഴ്ചയിലെ അവസാന മത്സരത്തില്‍ സെവന്‍ സ്റ്റാര്‍ എഫ്.സിയും യാമ്പുവില്‍ നിന്നുള്ള റീം എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും.
മാസങ്ങളായി നിശ്ചലമായിരുന്ന ജിദ്ദയിലെ ഫുട്‌ബോള്‍ ആവേശത്തിനാണ് ഈ ടൂര്‍ണമെന്റിലൂടെ വീണ്ടും തുടക്കമാകുന്നത്. വെള്ളിയാഴ്ചയാണ് ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. അന്നേദിവസം 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ടാലന്റ് ടീന്‍സ് അക്കാദമിയും ഇന്ത്യന്‍ സ്‌കൂള്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും.
സൗദി കായിക മന്ത്രാലയത്തിന്റെ അനുമതിയോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ 'എന്‍-കംഫര്‍ട്‌സ്' മുഖ്യ പ്രായോജകരും 'റീഗല്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്', 'ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍' എന്നിവര്‍ സഹപ്രായോജകരുമാണ്. മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്കായി 'റീഗല്‍ ഗോള്‍ഡ് & ഡയമണ്ട്‌സി'ന്റെ ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
Related News