l o a d i n g

കേരള

നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെയുള്ള പരാതി: അന്‍സിബ ഹസന്‍ ഹൈക്കോടതിയിലേക്ക്, പിഎസ്സി പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു: ഉദ്യോഗസ്ഥര്‍ പ്രതികളാവും

Thumbnail

നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെയുള്ള പരാതി: അന്‍സിബ ഹസന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അന്‍സിബ ഹസന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തനിക്കെതിരെ വ്യാജവും അപകീര്‍ത്തിയുണ്ടാക്കുന്നതുമായ കാര്യങ്ങളാണ് വീഡിയോയിലൂടെ പ്രചരിപ്പിച്ചതെന്നും, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്‍സിബ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ പ്രചാരണം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റങ്ങളാണിതെന്നും മജിസ്ട്രേറ്റ് കോടതിയുടെ നടപടി സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

പിഎസ്സി പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു: ഉദ്യോഗസ്ഥര്‍ പ്രതികളാവും

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഉദ്യോഗാര്‍ത്ഥിയായ കെ. ശ്യാം കൃഷ്ണന്റെ പരാതിയില്‍ ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. പരീക്ഷയില്‍ 54 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താത്തതാണ് അന്വേഷണ വിഷയം. നിലവിലെ എഫ്‌ഐആറില്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വീഴ്ച വരുത്തിയവരുടെ വിവരങ്ങള്‍ സഹിതം എസ്‌ഐടി വരും ദിവസങ്ങളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Photo

Latest News

ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ വിസ കാലാവധി കഴിഞ്ഞിട്ടും വിവരം നല്‍കിയില്ലെങ്കില്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ
ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ വിസ കാലാവധി കഴിഞ്ഞിട്ടും വിവരം നല്‍കിയില്ലെങ്കില്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ
July 29, 2026
ജോര്‍ദാനിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം: ഇറാനെതിരെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി അമേരിക്ക, ഇറാഖ് ആക്രമണം ഭരണകൂടത്തിന്റെ പിന്തുണയോടെയെന്ന് ട്രംപ്
ജോര്‍ദാനിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം: ഇറാനെതിരെ കനത്ത തിരിച്ചടിക്ക് ഒരുങ്ങി അമേരിക്ക, ഇറാഖ് ആക്രമണം ഭരണകൂടത്തിന്റെ പിന്തുണയോടെയെന്ന് ട്രംപ്
July 29, 2026
നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെയുള്ള പരാതി: അന്‍സിബ ഹസന്‍ ഹൈക്കോടതിയിലേക്ക്, പിഎസ്സി പരീക്ഷ ക്രമക്കേട്:  ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു: ഉദ്യോഗസ്ഥര്‍ പ്രതികളാവും
നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെയുള്ള പരാതി: അന്‍സിബ ഹസന്‍ ഹൈക്കോടതിയിലേക്ക്, പിഎസ്സി പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു: ഉദ്യോഗസ്ഥര്‍ പ്രതികളാവും
July 29, 2026
ഹോര്‍മുസ് കടലിടുക്കിനെ മറികടക്കാന്‍ 5 ബില്യണ്‍ ഡോളറിന്റെ സൗദി-യു.എസ് സംയുക്ത റിഫൈനറി വരുന്നു
ഹോര്‍മുസ് കടലിടുക്കിനെ മറികടക്കാന്‍ 5 ബില്യണ്‍ ഡോളറിന്റെ സൗദി-യു.എസ് സംയുക്ത റിഫൈനറി വരുന്നു
July 29, 2026
മുന്‍ മന്ത്രിയും ബിജെപി നേതാവുമായ നാനാക് റാം ഭുര്‍ജി എം.എല്‍.എ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു
മുന്‍ മന്ത്രിയും ബിജെപി നേതാവുമായ നാനാക് റാം ഭുര്‍ജി എം.എല്‍.എ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു
July 29, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബര്‍ 23ന് തുടക്കമാകും
സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബര്‍ 23ന് തുടക്കമാകും
July 29, 2026
'ലവ് ലൈഫ്, നോ ഡ്രഗ്‌സ്': ഐ.സി.എഫ് ലഹരിവിരുദ്ധ ദൗത്യത്തിന്റെ ആഗോള പ്രചാരണത്തിന് തുടക്കം
'ലവ് ലൈഫ്, നോ ഡ്രഗ്‌സ്': ഐ.സി.എഫ് ലഹരിവിരുദ്ധ ദൗത്യത്തിന്റെ ആഗോള പ്രചാരണത്തിന് തുടക്കം
July 29, 2026
ആകാശചുംബികളുടെ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ കുതിപ്പ് തുടര്‍ന്ന് യു.എ.ഇ; മുന്നില്‍ ദുബായ്
ആകാശചുംബികളുടെ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ കുതിപ്പ് തുടര്‍ന്ന് യു.എ.ഇ; മുന്നില്‍ ദുബായ്
July 29, 2026
ജോര്‍ദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; എല്ലാ മിസൈലുകളും തകര്‍ത്തതായി സെന്‍കോം
ജോര്‍ദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; എല്ലാ മിസൈലുകളും തകര്‍ത്തതായി സെന്‍കോം
July 29, 2026
ഇറാഖിലെ ഇറാന്‍ അനുകൂല കേന്ദ്രങ്ങളില്‍ സൗദി-യു.എസ് സംയുക്ത വ്യോമാക്രമണം; കിഴക്കന്‍ പ്രവിശ്യയിലെ ഡ്രോണ്‍ ആക്രമണം ചെറുത്തു
ഇറാഖിലെ ഇറാന്‍ അനുകൂല കേന്ദ്രങ്ങളില്‍ സൗദി-യു.എസ് സംയുക്ത വ്യോമാക്രമണം; കിഴക്കന്‍ പ്രവിശ്യയിലെ ഡ്രോണ്‍ ആക്രമണം ചെറുത്തു
July 29, 2026

Related News