l o a d i n g

കേരള

സി.പി.എം പയ്യന്നൂര്‍ ഏരിയാകമ്മിറ്റി പിരിച്ചുവിടുന്നു, വിഭാഗീയത ഉണ്ടായെന്ന് കണ്ടെത്തല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2026

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ഞെട്ടിച്ച പരാജയമുണ്ടായ പയ്യന്നൂരില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച കമീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്.

ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. പിന്നാലെയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാം എന്ന് ജില്ലാ കമ്മിറ്റി തീരുമാനത്തിലെത്തിയത്. രണ്ടംഗ കമ്മീഷന്‍ ജില്ലാ കമ്മിറ്റിക്ക് മുന്നില്‍ വെച്ചതും പിരിച്ചുവിടല്‍ തന്നെയായിരുന്നു.

2026-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മറ്റ് ജില്ലകളിലും മണ്ഡലങ്ങളിലും ഉണ്ടായതിനേക്കാള്‍ വലിയ തോല്‍വിയാണ് പയ്യന്നൂരില്‍ സിപിഎമ്മിനുണ്ടായത്. 50,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്ന മണ്ഡലത്തില്‍ ടി.ഐ. മധുസൂദനന്‍ എന്ന പ്രമുഖ സി.പി.എം സ്ഥാനാര്‍ഥി തോല്‍ക്കുകയും തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഏതാനും മാസം മുമ്പ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിടേണ്ടിവന്ന വി. കുഞ്ഞികൃഷ്ണന്‍ വിജയിക്കുകയും ചെയ്തു.

കുഞ്ഞികൃഷ്ണന്റെ വിജയം സ്വാഭാവികമായി സംഭവിച്ചതല്ലെന്നും സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ചിലരുടെ പിന്തുണയോടെയാണ് നടന്നതെന്നും രണ്ടംഗ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഏരിയ കമ്മിറ്റിയിലുള്ള ചിലര്‍ കുഞ്ഞികൃഷ്ണനുവേണ്ടി പ്രവര്‍ത്തിച്ചു, രഹസ്യമായി വോട്ടുപിടിച്ചു, വോട്ട് മറിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തി എന്നെല്ലാം അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയില്‍ ഇരുന്നുകൊണ്ടുതന്നെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുന്നതിനുവേണ്ടി അടിത്തട്ടില്‍ വരെയിറങ്ങി ചിലര്‍ പ്രവര്‍ത്തിച്ചു എന്നതുള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന ഒട്ടേറെ കണ്ടെത്തലുകളാണ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

താല്‍കാലികമായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയായി പാനൂര്‍ സ്വദേശിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. ഹരീന്ദ്രനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പയ്യന്നൂരില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും ഈ താല്‍കാലിക കമ്മിറ്റിയില്‍ ഉണ്ടായിരിക്കുക. പാര്‍ട്ടി തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമാണ് ഈ നടപടി.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026