l o a d i n g

കേരള

എറണാകുളം കേരളത്തിലെ ആദ്യ AI സാക്ഷര സര്‍ക്കാര്‍ ജില്ലയാകുന്നു; AI-ERA' പദ്ധതി ഉദ്ഘാടനം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

കൊച്ചി: കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ AI-ERA (Ernakulam Revolutionising Administration) എന്ന നൂതന പദ്ധതി ആരംഭിക്കുന്നു. കേരളത്തിലെ ആദ്യ എഐ സാക്ഷര സര്‍ക്കാര്‍ ജില്ല എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ (വ്യാഴം) രാവിലെ10.30 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ പാര്‍ക്ക് സെന്റര്‍ ഹാളില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ജി, വിവിധ വകുപ്പു മേധാവികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ പ്രതിനിധികള്‍, മറ്റ് വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംബന്ധിച്ച അടിസ്ഥാന അറിവും പ്രായോഗിക വൈദഗ്ധ്യവും വളര്‍ത്തി, ഭരണനിര്‍വഹണത്തില്‍ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരവും സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് AI-ERA പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ഭരണകാര്യക്ഷമത വര്‍ധിപ്പിക്കാനും പൊതുസേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ഗുണമേന്മയോടെയും ജനങ്ങളിലെത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റില്‍ പ്രത്യേക എഐ സ്റ്റുഡിയോ സ്ഥാപിക്കും. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി വര്‍ഷം മുഴുവന്‍ അടിസ്ഥാനതലത്തില്‍ നിന്ന് അത്യാധുനിക AI ടൂളുകള്‍ വരെയുള്ള പരിശീലനങ്ങള്‍ ഇവിടെ സംഘടിപ്പിക്കും. പ്രോംപ്റ്റ് എന്‍ജിനീയറിംഗ്, ഡാറ്റാ വിശകലനം, സൈബര്‍ സുരക്ഷ, ഭരണതലത്തിലുള്ള എ ഐ യുടെ ഉപയോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ ഭരണസംവിധാനത്തെ എ ഐ അധിഷ്ഠിത സംവിധാനമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് AI-ERA. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും ജനകീയവുമായ ഭരണസംവിധാനം സൃഷ്ടിക്കുന്നതില്‍ എറണാകുളം ജില്ല സംസ്ഥാനത്തിന് മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026