l o a d i n g

കേരള

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

Thumbnail

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ബിഡദിക്ക് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6:45 ഓടെയാണ് അപകടം. ഡ്രൈവര്‍ ബിജിലേഷ് കണ്ടക്ടര്‍ എന്‍എം അരുണ്‍ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് നിന്ന് യാത്ര തിരിച്ച് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ്, എക്‌സ്പ്രസ് വേയിലൂടെ സഞ്ചരിക്കവെ യാത്രാമധ്യേ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിനു നടുവിലെ സൈന്‍ബോര്‍ഡില്‍ ഇടിച്ച ബസ് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. സംഭവസ്ഥലത്ത് ഉടനടി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് എക്‌സ്പ്രസ് വേയില്‍ ചെറിയ തോതില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Latest News

QURAN LOVERS CLUB  ഖുര്‍ആന്‍ പഠനയാത്ര: ലവ് ദ് ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പുതിയ സംരംഭം

August 8, 2026
ചെമ്മീന്‍ ചാകര; ഖത്തീഫ് മത്സ്യ മാര്‍ക്കറ്റിന് ഉണര്‍വ്:  വന്‍തിരക്ക്
ചെമ്മീന്‍ ചാകര; ഖത്തീഫ് മത്സ്യ മാര്‍ക്കറ്റിന് ഉണര്‍വ്: വന്‍തിരക്ക്
August 8, 2026
 ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്
ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്
August 8, 2026
സീസണല്‍ വിപണിയില്‍ നിന്ന് അന്താരാഷ്ട്ര ബ്രാന്‍ഡിലേക്കു വളര്‍ന്ന തായിഫ് റോസാപ്പൂക്കള്‍

 ഖസീമില്‍ ഈന്തപ്പഴ ശേഖരണത്തില്‍ യുവാക്കള്‍ക്ക്  പരിശീലനം:  രണ്ടാം ഘട്ടം പൂര്‍ത്തിയായി

ഭാര്യയുടെ ആത്മഹത്യ: മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട ദുബായ് പ്രവാസിയായ മലയാളി യുവാവിനായി പോലീസ് വലവീശി

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സാധ്യത; ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയെന്ന് യു.എസ്. ഉദ്യോഗസ്ഥന്‍

പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു

August 7, 2026
മസ്‌കത്തില്‍ ഫാഷന്‍ ഡിസൈനറായ മലയാളി വനിത നാട്ടില്‍ നിര്യാതയായി

പൃഥ്വിരാജിനെയും 'ഖലീഫ' ടീമിനെയും വരവേല്‍ക്കാന്‍ ലുലു സൗദി; ഓഗസ്റ്റ് 13ന് റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍