l o a d i n g

കായികം

നാടകീയമായി മാഞ്ചസ്റ്റര്‍ ഡാര്‍ബി, 'വാറി'ന് തെറ്റിയെന്ന് റഫറീസ് കമ്മിറ്റി

Thumbnail
Publisher By     Staff Reporter
September 14, 2026

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഈ സീസണിലെ ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡാര്‍ബിക്ക് നാടകീയാന്ത്യം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അമ്പരപ്പിക്കുന്ന ജയം പക്ഷെ റഫറിയുടെ തെറ്റായ വിധിയിലായി. സിറ്റിക്ക് പെനാല്‍ട്ടി അനുവദിച്ച വീഡിയൊ റഫറിയിംഗ് വിധി തെറ്റായെന്ന് റഫറിമാരുടെ സംഘടന വിശദീകരിച്ചു. എര്‍ലിംഗ് ഹാലാന്റാണ് വിജയ ഗോള്‍ നേടിയത്. പത്തു പേരായിച്ചുരുങ്ങിയ ശേഷമാണ് സിറ്റി വിജയം കണ്ടത്.
'വാര്‍' തീരുമാനത്തില്‍ റഫറിക്ക് പിഴവ് സംഭവിച്ചതായി പ്രൊഫഷണല്‍ ഗെയിം റഫറീസ് സംഘടന സമ്മതിച്ചു. ഓഫ്‌സൈഡ് സംശയത്തില്‍ ആദ്യം നിഷേധിച്ച ഗോള്‍ പിന്നീട് വാര്‍ ഇടപെട്ട് അനുവദിച്ചതാണ് വിവാദമായത്.
10 പേരായിച്ചുരുങ്ങിയ സിറ്റിക്ക് രണ്ടാം പകുതിയില്‍ ഹാലന്‍ഡ് നേടിയ ഗോളിലൂടെയാണ് നിര്‍ണായക ജയം ലഭിച്ചത്. ഫില്‍ ഫോഡന്‍ പുറത്തായതിനെ തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയ സിറ്റി കടുത്ത പ്രതിരോധത്തിലായിരുന്നു. എന്നാല്‍ 60ാം മിനിറ്റിനടുത്ത് ജോസ്‌കോ ഗ്വാര്‍ഡിയോളിന്റെ ക്രോസില്‍നിന്ന് ഹാലന്‍ഡ് പന്ത് വലയിലെത്തിച്ചു.
ഹാലന്‍ഡ് ഓഫ്‌സൈഡിലായിരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ലൈന്‍ റഫറി ഗോള്‍ നിഷേധിച്ചു. എന്നാല്‍ വാര്‍ പരിശോധനയ്ക്കുശേഷം തീരുമാനം മാറ്റി ഗോള്‍ അനുവദിച്ചു. സിറ്റി മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നെങ്കിലും പന്തില്‍ സ്പര്‍ശിച്ചില്ലെന്നായിരുന്നു വാര്‍ വിലയിരുത്തല്‍. എന്നാല്‍ പന്തിലെത്താന്‍ ശ്രമിച്ച ഫെര്‍ണാണ്ടസിന്റെ സ്ഥാനം യുണൈറ്റഡ് പ്രതിരോധത്തെ സ്വാധീനിച്ചോ എന്നതായിരുന്നു പ്രധാന ചോദ്യം.
പിന്നീട് പ്രൊഫഷണല്‍ ഗെയിം റഫറീസ് പുറത്തിറക്കിയ വിശദീകരണത്തിലാണ് വാര്‍ തീരുമാനത്തിലെ പിഴവ് സമ്മതിച്ചത്. അതിനാല്‍ ഫീല്‍ഡിലെ റഫറിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടതായിരുന്നുവെന്നും റഫറീസ് ബോഡി വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അവലോകനം നടത്തുമെന്നും സംഘടന അറിയിച്ചു.
യുണൈറ്റഡ് പരിശീലകന്‍ മൈക്കല്‍ കാരിക് തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇത്രയും റഫറിമാര്‍ പരിശോധിച്ച ശേഷവും ഹാലന്‍ഡിന്റെ ഗോള്‍ അനുവദിച്ചത് ആശങ്കാജനകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുണൈറ്റഡ് പ്രതിരോധതാരം ലിസാന്‍ഡ്രോ മാര്‍ട്ടിനസും തീരുമാനത്തെ വിമര്‍ശിച്ചു. ഓഫ്‌സൈഡിലായിരുന്ന ഫെര്‍ണാണ്ടസിന്റെ സാന്നിധ്യം തന്റെ നീക്കത്തെ ബാധിച്ചെന്നും അതാണ് ഹാലന്‍ഡിന് പിന്നില്‍ ഇടം ലഭിക്കാന്‍ കാരണമായതെന്നും മാര്‍ട്ടിനസ് പറഞ്ഞു. സംഭവത്തെ അദ്ദേഹം 'അനീതി'യെന്നും വിശേഷിപ്പിച്ചു.
വിവാദങ്ങള്‍ക്കിടയിലും പത്ത് പേരുമായി കളിച്ച് സിറ്റി നേടിയ വിജയം ശ്രദ്ധേയമായി. പ്രീമിയര്‍ ലീഗില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ എവേ ടീമിന് ചുവപ്പ് കാര്‍ഡ് ലഭിച്ചശേഷം വിജയിച്ച സംഭവങ്ങള്‍ അപൂര്‍വമാണ്. 2025ല്‍ എവര്‍ട്ടണും സമാന സാഹചര്യത്തില്‍ വിജയിച്ചിരുന്നു. അതിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ എവേ ടീമാണ് സിറ്റി.
കളിക്കളത്തിലെ നിര്‍ണായക തീരുമാനങ്ങളില്‍ സാങ്കേതികവിദ്യയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നതായി മാഞ്ചസ്റ്റര്‍ ഡാര്‍ബി.

Latest News

വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
September 14, 2026
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
September 14, 2026
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല;  തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല; തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
September 14, 2026
 ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ  നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
September 14, 2026
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
September 14, 2026
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്:  പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്: പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
September 14, 2026
 ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
September 14, 2026
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
September 14, 2026
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി
September 14, 2026
എല്‍ നിനോയും യുദ്ധഭീതിയും;  ഭക്ഷ്യവില കുതിച്ചുയര്‍ന്നേക്കും
എല്‍ നിനോയും യുദ്ധഭീതിയും; ഭക്ഷ്യവില കുതിച്ചുയര്‍ന്നേക്കും
September 14, 2026