l o a d i n g

ഇന്ത്യ

എസ്.ഐ.ആര്‍: ഇലക്ഷന്‍ കമ്മീഷനില്‍ കടുത്ത ഭി്ന്നതയെന്ന് റിപ്പോര്‍ട്ട്

Thumbnail
Publisher By     Staff Reporter
September 23, 2026

ന്യൂദല്‍ഹി: രാജ്യത്തെ 13 കോടി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ കാരണമായ തീവ്രപരിശോധനാ നടപടിയെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നതയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നടപടികളില്‍ പലതും നിയമവിരുദ്ധമാണെന്ന് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ 10 മാസത്തിനിടെ 14 തവണ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വോട്ടര്‍ പട്ടിക പരിഷ്‌കരണവും പുതിയ വോട്ടര്‍മാരുടെ ചേര്‍ക്കലും പേരുകള്‍ നീക്കം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്. കമ്മീഷന്റെ നടപടികള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷണര്‍മാരായസുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ രേഖാമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് പറയുന്നത്. ഇരുവരും കമ്മീഷന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് ഫയലുകളില്‍ ശക്തമായ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് പ്രധാന വെളിപ്പെടുത്തല്‍.
വോട്ടര്‍ ഡാറ്റാബേസിന്റെ വിശ്വാസ്യത, വോട്ടര്‍ പട്ടികയിലെ പേരുകള്‍ ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും, ഫോറം 6ലെ മാറ്റങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കമ്മീഷണര്‍മാരില്‍നിന്ന് തന്നെ മറച്ചുവെച്ചുവെന്നാണ് ആരോപണം്. ചില നടപടികളെ 'അനധികൃതം', 'നിയമവിരുദ്ധം' എന്ന നിലയില്‍ പോലും കമ്മീഷണര്‍മാര്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
വോട്ടര്‍ പട്ടികയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സന്ധുവും ജോഷിയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ ഇടപെടല്‍ തേടിയതായും റിപ്പോര്‍ട്ടിലുണ്ട്. വോട്ടര്‍ ഡാറ്റാബേസിന്റെ കൃത്യതയും അതിലെ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങളും സംബന്ധിച്ച ആശങ്കകളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു ഭരണഘടനാ സ്ഥാപനത്തിനുള്ളിലെ ആഭ്യന്തര അഭിപ്രായവ്യത്യാസം ഇത്രയും ഉയര്‍ന്ന തലത്തിലേക്ക് എത്തുന്നത് അപൂര്‍വമാണ്.
പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഫോറം 6ല്‍ വരുത്തിയ മാറ്റത്തിലും രണ്ട് കമ്മീഷണര്‍മാര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. നടപടിക്രമങ്ങള്‍ ബുദ്ധിമുട്ടും പീഡനവും സൃഷ്ടിക്കാമെന്ന ആശങ്കയാണ് ഇരുവരും രേഖപ്പെടുത്തിയത്.
ഇതിന് മുമ്പും സുഖ്ബീര്‍ സിങ് സന്ധു വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണമായ എസ്.ഐ.ആര്‍ സംബന്ധിച്ച് രേഖാമൂലം ജാഗ്രത നിര്‍ദേശിച്ചിരുന്നു. വയോധികര്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍, ദരിദ്രര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കണമെന്നും അവരെ സഹായിക്കണമെന്നും 2025 ജൂണ്‍ 24ലെ എസ്.ഐ.ആര്‍ ഉത്തരവിന്റെ കരടില്‍ സന്ധു രേഖപ്പെടുത്തി. കരട് ഉത്തരവില്‍ പൗരത്വ നിയമത്തെക്കുറിച്ചുള്ള പരാമര്‍ശവും ഉണ്ടായിരുന്നെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് അന്തിമ ഉത്തരവില്‍ അത് മാറ്റി.
വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സ്വാഭാവിക ഉത്തരവാദിത്തമാണെങ്കിലും, പേരുകള്‍ ചേര്‍ക്കുന്നതിലും നീക്കം ചെയ്യുന്നതിലും സുതാര്യതയും നിയമപരമായ നടപടിക്രമങ്ങളും ഉറപ്പാക്കേണ്ടത് നിര്‍ണായകമാണ്. അതിനാല്‍ തന്നെ, കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ തുടര്‍ച്ചയായി രേഖാമൂലം എതിര്‍പ്പുകള്‍ ഉന്നയിച്ചെന്ന വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര തീരുമാനമെടുക്കല്‍ സംവിധാനത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തിലെ സുതാര്യതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026