കണ്ണൂര്: മാടായി പഞ്ചായത്തിലെ മുട്ടം ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രമടങ്ങിയ 'മുട്ടം ദേശപ്പെരുമ' ചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം ഒക്ടോബര് 18-ന് മുട്ടം വെങ്ങര മാപ്പിള യു.പി. സ്കൂള് ഹാളില് നടക്കും. കണ്ണൂര് ജില്ലാ കലക്ടര് അരുണ് കെ. വിജയന്, യുവവ്യവസായി എസ്.പി. അബ്ദുറഹ്മാന് നല്കി പുസ്തകപ്രകാശനം നിര്വഹിക്കും.
കണ്ണൂര് ജില്ലാ പഞ്ചായത്തംഗം എസ്.കെ.പി. സക്കരിയ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ബബിത, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നൂല് പത്മിനി, വൈസ് പ്രസിഡന്റ് എം. ബാബുരാജ്, മുട്ടം മഹല്ല് ഖത്തീബ് അനീസ് ഹസ്സന് ഫൈസി, നാടകാചാര്യന് ഇബ്രാഹിം വെങ്ങര, കെ.പി.കെ. വെങ്ങര എന്നിവരും മാടായി ഗ്രാമപഞ്ചായത്ത്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ചടങ്ങില് പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ടി.പി. അബ്ബാസ് ഹാജി ചെയര്മാനും, എസ്.എല്.പി. മൊയ്തീന് കണ്വീനറും, എസ്.എല്.പി. മുഹമ്മദ് കുഞ്ഞി ട്രഷററുമായി 101 അംഗ സ്വാഗതസംഘ സമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം മുട്ടം മഹല്ല് ഖത്തീബ് അനീസ് ഹസ്സന് ഫൈസി ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു.
ഡോ. ഉമര് ഫാറൂഖ് എസ്.എല്.പി., എം.കെ. ബീരാന് ഹാജി, നജീബ് മുട്ടം, എഡിറ്റര് എസ്.എല്.പി. സിദ്ദീഖ് മാടായി, വി.പി. അബ്ദുല്സലാം ഹാജി, കെ. ഹാരിസ് മാസ്റ്റര്, ടി. അയ്യപ്പന്, കെ.സി. അബ്ദുസ്സലാം ഹാജി, കെ. മൊയ്തീന് ഹാജി, മനോഹരന് വെങ്ങര, പി. അഷ്റഫ്, എം. മുഹമ്മദ് കുഞ്ഞി മാസ്റ്റര്, വി. ഹമീദ് ഹാജി, എസ്.കെ.പി. അബ്ദുല് ഖാദര് ഹാജി, എസ്.എല്.പി. മുഹമ്മദ് കുഞ്ഞി ഹാജി, എസ്. മുത്തലിബ് ഹാജി, വി.പി. മുഹമ്മദലി മാസ്റ്റര്, എം. ഇബ്രാഹിം ഹാജി, എസ്.വി.പി. ഹാഷിം, എസ്.വി.പി. ജലീല്, ലത്തീഫ് മുട്ടം, പി.വി. അബ്ദുല് ഗഫൂര്, കെ. വാഹിദ്, നസീര് മുട്ടം, കെ. മുഹമ്മദ് കുഞ്ഞി എന്നിവര് സംസാരിച്ചു. എസ്.എല്.പി. മൊയ്തീന് സ്വാഗതവും എസ്.എ. കാദര് മാസ്റ്റര് നന്ദിയും പറഞ്ഞു.
Related News