ജിദ്ദ: 'റിതിങ്കിങ് മാര്യേജ് ടുഗെദര്' (Rethinking Marriage Together) എന്ന പ്രമേയത്തില് സിജി ഇന്റര്നാഷണല് വിമന് കളക്ടീവിന്റെ ആഭിമുഖ്യത്തില് ഓണ്ലൈന് വെബിനാര് സംഘടിപ്പിക്കുന്നു. 'വിവാഹസ്വപ്നങ്ങള് തലമുറകള്ക്കപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബര് 20-ന് രാത്രി 8:00 മണിക്കാണ് (IST) പരിപാടി നടക്കുന്നത്. സര്ട്ടിഫൈഡ് പ്രീമാരിറ്റല് ട്രെയിനറും കണ്സള്ട്ടന്റ് സൈക്കോതെറാപ്പിസ്റ്റുമായ നദീറ ജാഫര്, സൈക്കോളജിസ്റ്റും എഡ്യുതെറാപ്പിസ്റ്റും ഫാമിലി കൗണ്സിലറുമായ ഡോ. സുജയില് കുറ്റ്യാടി എന്നിവര് ക്ലാസുകള്ക്ക് നേതൃത്വം നല്കും.
സൗദി സമയം വൈകുന്നേരം 5:30-നും യു.എ.ഇ. സമയം വൈകുന്നേരം 6:30-നുമാണ് പരിപാടി ആരംഭിക്കുക. സൂം പ്ലാറ്റ്ഫോം വഴി നടക്കുന്ന വെബിനാറിന്റെ ഐ.ഡി: 890 6011 7419, പാസ്കോഡ്: 553826.
വനിതാ സംരംഭകര്ക്കായി ജിദ്ദ സിജി വിമന് കളക്ടീവ് സംഘടിപ്പിക്കുന്ന 'ഷീപ്രണര്' ഒക്ടോബര് 23, 27 തീയതികളില്
ജിദ്ദ: സ്ത്രീകളിലെ സംരംഭകത്വ നൈപുണ്യം വളര്ത്തുകയെന്ന ലക്ഷ്യത്തോടെ ജിദ്ദ സിജി വിമന് കളക്ടീവിന്റെ എച്ച്.ആര്, ബി.ഐ.ജി വിഭാഗങ്ങളുടെ സഹകരണത്തോടെ 'ഷീപ്രണര്' (SHEPRENEUR) എന്ന പേരില് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. 'എംപവര് ദി എന്റര്പ്രണര് വിത്തിന് യു' (Empower the Entrepreneur Within You) എന്ന സന്ദേശവുമായാണ് പരിപാടി നടക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് സെഷനുകള് ക്രമീകരിച്ചിരിക്കുന്നത്: ആദ്യ സെഷന്: 2026 ഒക്ടോബര് 23 വെള്ളിയാഴ്ച രാവിലെ 9:00 മുതല് 12:00 വരെ. രണ്ടാം സെഷന്: 2026 ഒക്ടോബര് 27 ചൊവ്വാഴ്ച വൈകുന്നേരം 7:00 മുതല് 10:00 വരെ. വനിതകളുടെ ശാക്തീകരണവും സഹകരണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയില് പങ്കാളികളാകാന് ആഗ്രഹിക്കുന്നവര് കൂടുതല് വിവരങ്ങള്ക്കും രജിസ്ട്രേഷനും Google Form പൂരിപ്പിക്കുക https://forms.gle/4crgfBttFCZx51eK6