l o a d i n g

വേള്‍ഡ്

ജര്‍മനിയിലെ ബോഹും തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും നോര്‍ക്ക വഹിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2026

ബര്‍ലിന്‍: ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമില്‍ ബഹുനില അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥികളായ കൊല്ലം പെരിനാട് (ചാമക്കട) സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26), ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബു (25) എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും നോര്‍ക്ക വഹിക്കും.

മരണപ്പെട്ട മൂവരുടെ മൃതദേഹങ്ങളുടെ ഔദ്യോഗിക രേഖാ നടപടികളും എംബാമിങ്ങും ജര്‍മനിയില്‍ പൂര്‍ത്തിയായി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും എന്‍.ഒ.സി ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ വിമാനമാര്‍ഗ്ഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. ഇതിനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഹിക്കും.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തുടര്‍നടപടികള്‍ ഏകോപിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബര്‍ലിനിലെ ഇന്ത്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക ജര്‍മനി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ സജീവ ഇടപെടലിലൂടെയാണ് നടപടികള്‍ വേഗത്തിലാക്കിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.15-ഓടെയാണ് ബോഹുമിലെ ഹോഫ്സ്ട്രേഡെ മേഖലയിലെ പോസ്റ്റ്സ്ട്രാസെയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്‍ക്ക് ആരോ മനഃപൂര്‍വം തീയിട്ടതാണ് ദുരന്തത്തിന് കാരണമായത്. മരംകൊണ്ടു നിര്‍മിച്ച പ്രധാന കോണിപ്പടിയിലേക്ക് തീ അതിവേഗം പടര്‍ന്നുപിടിച്ചു.

കെട്ടിടത്തില്‍നിന്ന് പുറത്തേക്കുള്ള പ്രധാന മാര്‍ഗം അടഞ്ഞതും ഇടനാഴിയില്‍ വിഷപ്പുകയും കടുത്ത ചൂടും നിറഞ്ഞതും വലിയ പ്രതിസന്ധിയായി. രണ്ടാം നിലയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന മലയാളികള്‍ക്ക് പുറത്തിറങ്ങാനായില്ല. അഗ്നിരക്ഷാസേന ജനലുകളിലൂടെ മറ്റ് അഞ്ച് താമസക്കാരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ജലിയെയും സിവിനെയും നോവയെയും രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ മൂവരുടെയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപടിത്തത്തിന് കാരണമെന്ന് ഫൊറന്‍സിക്, അഗ്നിശമന വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന 41 കാരനായ റുമാനിയക്കാരനായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക അന്വേഷണ ചുമതലയുള്ള പ്രത്യേക പൊലീസ് സംഘമായ 'മൊര്‍ഡ്കൊമിഷന്‍' ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മുന്‍വൈരാഗ്യമോ മറ്റു തര്‍ക്കങ്ങളോ ആണോ തീവെയ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലം ചാമക്കട അശ്വിന്‍ ഭവനില്‍ ജോയ്-ഷീല ദമ്പതികളുടെ മകളാണ് അഞ്ജലി . ബി.എഡ് ബിരുദധാരിയായ അഞ്ജലി ഈ വര്‍ഷം ജൂലൈയിലാണ് ജര്‍മനിയിലെത്തിയത്. സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസ് സര്‍വീസിലായിരുന്നു ജോലി. എറണാകുളം കാലടി മാണിക്കമംഗലം കൊണൂരാന്‍ ഹൗസില്‍ ജോണി ഔസേപ്പിന്റെയും പരേതയായ ലിസിയുടെയും മകനാണ് സിവിന്‍ ജോണി. ജര്‍മനിയില്‍ ഹോട്ടല്‍-റസ്റ്ററന്റ് മേഖലയില്‍ ജോലി തേടിയാണ് എത്തിയത്. ഇടുക്കി ശാന്തിഗ്രാം കൊച്ചേടത്ത് ഹൗസില്‍ റിട്ട. എസ്.ഐ. കെ.പി. സാബുവിന്റെയും ജ്യോതി സാബുവിന്റെയും മകളാണ് നോവ സാബു. നാട്ടില്‍ ജിം ട്രെയിനറായിരുന്ന നോവ ആറുമാസം മുന്‍പാണ് ജര്‍മനിയിലെത്തി ട്രെയിനറായി ജോലി ചെയ്തുവന്നിരുന്നത്. യുവാക്കളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ജര്‍മനിയിലെ പ്രവാസി സമൂഹവും കേരളത്തിലെ കുടുംബങ്ങളും.

Latest News

വിവാഹസ്വപ്നങ്ങള്‍ തലമുറകള്‍ക്കപ്പുറം: സിജി വിമന്‍ കളക്ടീവിന്റെ വെബിനാര്‍ ഒക്ടോബര്‍ 20-ന്
വിവാഹസ്വപ്നങ്ങള്‍ തലമുറകള്‍ക്കപ്പുറം: സിജി വിമന്‍ കളക്ടീവിന്റെ വെബിനാര്‍ ഒക്ടോബര്‍ 20-ന്
October 16, 2026
യെമനില്‍ ഹൂതികള്‍ക്ക് നേരെ ശക്തമായ സൈനിക ആക്രമണം; 24 മണിക്കൂറിനിടെ 1,292 വ്യോമാക്രമണങ്ങള്‍, 430 ലേറെ മരണം
യെമനില്‍ ഹൂതികള്‍ക്ക് നേരെ ശക്തമായ സൈനിക ആക്രമണം; 24 മണിക്കൂറിനിടെ 1,292 വ്യോമാക്രമണങ്ങള്‍, 430 ലേറെ മരണം
October 16, 2026
ജര്‍മനിയിലെ ബോഹും തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ  മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും നോര്‍ക്ക വഹിക്കും
ജര്‍മനിയിലെ ബോഹും തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും നോര്‍ക്ക വഹിക്കും
October 16, 2026
'ലെഹരാ ദോ തിരംഗ' റാലിക്ക് മുന്‍പ് അഭിജീത് ദിപ്‌കെ കസ്റ്റഡിയില്‍; നേഹാ ബോറ ജന്തര്‍ മന്തറിന് സമീപത്തുനിന്ന് അറസ്റ്റില്‍
'ലെഹരാ ദോ തിരംഗ' റാലിക്ക് മുന്‍പ് അഭിജീത് ദിപ്‌കെ കസ്റ്റഡിയില്‍; നേഹാ ബോറ ജന്തര്‍ മന്തറിന് സമീപത്തുനിന്ന് അറസ്റ്റില്‍
October 16, 2026
പിണറായി ചോദ്യം ചെയ്യലിന് ഹാജരാകണം, ഇ.ഡി നോട്ടീസ്
പിണറായി ചോദ്യം ചെയ്യലിന് ഹാജരാകണം, ഇ.ഡി നോട്ടീസ്
October 16, 2026
ദീപ്‌കെയുടെ വസതിയില്‍ പോലീസ്, തിരംഗ മാര്‍ച്ച് നടത്തരുതെന്ന് നോട്ടീസ്
ദീപ്‌കെയുടെ വസതിയില്‍ പോലീസ്, തിരംഗ മാര്‍ച്ച് നടത്തരുതെന്ന് നോട്ടീസ്
October 16, 2026
ആരാണ് വിളിക്കുന്നത്? സംശയിക്കേണ്ട;  നവംബര്‍ ഒന്നുമുതല്‍ മാറ്റം
ആരാണ് വിളിക്കുന്നത്? സംശയിക്കേണ്ട; നവംബര്‍ ഒന്നുമുതല്‍ മാറ്റം
October 16, 2026
'മുട്ടം ദേശപ്പെരുമ' പ്രകാശനം ഒക്ടോബര്‍ 18-ന്
'മുട്ടം ദേശപ്പെരുമ' പ്രകാശനം ഒക്ടോബര്‍ 18-ന്
October 16, 2026
ഇന്ദിരാജി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ചെമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക്; ഒക്ടോബര്‍ 31-ന് മന്ത്രി എ.പി. അനില്‍കുമാര്‍ സമ്മാനിക്കും
ഇന്ദിരാജി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ചെമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക്; ഒക്ടോബര്‍ 31-ന് മന്ത്രി എ.പി. അനില്‍കുമാര്‍ സമ്മാനിക്കും
October 16, 2026
മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു; കാരണം കനത്ത മഴയില്‍ റോഡില്‍ വീണ മരം
മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു; കാരണം കനത്ത മഴയില്‍ റോഡില്‍ വീണ മരം
October 16, 2026