l o a d i n g

കേരള

പിണറായി ചോദ്യം ചെയ്യലിന് ഹാജരാകണം, ഇ.ഡി നോട്ടീസ്

Thumbnail
Publisher By     Staff Reporter
October 16, 2026


കൊച്ചി: സി.എം.ആര്‍.എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഒക്ടോബര്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിര്‍ദേശം നല്‍കി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമായ (പി.എം.എല്‍.എ) പ്രകാരമാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് അടുത്തിടെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചത്.
സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ നടപടി.
കേസില്‍ രണ്ടു തവണ ഇ.ഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു. പിണറായി വിജയന്റെ മകള്‍ വീണക്ക് 2017 മുതല്‍ 2019 വരെ മാസം തോറും മൂന്നു ലക്ഷത്തിലധികം രൂപ ലഭിച്ചുവെന്നാണ് ഇ.ഡി റിപ്പോര്‍ട്ട്. പ്രത്യേകിച്ച് സേവനമൊന്നും നല്‍കാതതെ ഇത്രയധികം തുക നല്‍കിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇ.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Latest News

വിവാഹസ്വപ്നങ്ങള്‍ തലമുറകള്‍ക്കപ്പുറം: സിജി വിമന്‍ കളക്ടീവിന്റെ വെബിനാര്‍ ഒക്ടോബര്‍ 20-ന്
വിവാഹസ്വപ്നങ്ങള്‍ തലമുറകള്‍ക്കപ്പുറം: സിജി വിമന്‍ കളക്ടീവിന്റെ വെബിനാര്‍ ഒക്ടോബര്‍ 20-ന്
October 16, 2026
യെമനില്‍ ഹൂതികള്‍ക്ക് നേരെ ശക്തമായ സൈനിക ആക്രമണം; 24 മണിക്കൂറിനിടെ 1,292 വ്യോമാക്രമണങ്ങള്‍, 430 ലേറെ മരണം
യെമനില്‍ ഹൂതികള്‍ക്ക് നേരെ ശക്തമായ സൈനിക ആക്രമണം; 24 മണിക്കൂറിനിടെ 1,292 വ്യോമാക്രമണങ്ങള്‍, 430 ലേറെ മരണം
October 16, 2026
ജര്‍മനിയിലെ ബോഹും തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ  മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും നോര്‍ക്ക വഹിക്കും
ജര്‍മനിയിലെ ബോഹും തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും നോര്‍ക്ക വഹിക്കും
October 16, 2026
'ലെഹരാ ദോ തിരംഗ' റാലിക്ക് മുന്‍പ് അഭിജീത് ദിപ്‌കെ കസ്റ്റഡിയില്‍; നേഹാ ബോറ ജന്തര്‍ മന്തറിന് സമീപത്തുനിന്ന് അറസ്റ്റില്‍
'ലെഹരാ ദോ തിരംഗ' റാലിക്ക് മുന്‍പ് അഭിജീത് ദിപ്‌കെ കസ്റ്റഡിയില്‍; നേഹാ ബോറ ജന്തര്‍ മന്തറിന് സമീപത്തുനിന്ന് അറസ്റ്റില്‍
October 16, 2026
പിണറായി ചോദ്യം ചെയ്യലിന് ഹാജരാകണം, ഇ.ഡി നോട്ടീസ്
പിണറായി ചോദ്യം ചെയ്യലിന് ഹാജരാകണം, ഇ.ഡി നോട്ടീസ്
October 16, 2026
ദീപ്‌കെയുടെ വസതിയില്‍ പോലീസ്, തിരംഗ മാര്‍ച്ച് നടത്തരുതെന്ന് നോട്ടീസ്
ദീപ്‌കെയുടെ വസതിയില്‍ പോലീസ്, തിരംഗ മാര്‍ച്ച് നടത്തരുതെന്ന് നോട്ടീസ്
October 16, 2026
ആരാണ് വിളിക്കുന്നത്? സംശയിക്കേണ്ട;  നവംബര്‍ ഒന്നുമുതല്‍ മാറ്റം
ആരാണ് വിളിക്കുന്നത്? സംശയിക്കേണ്ട; നവംബര്‍ ഒന്നുമുതല്‍ മാറ്റം
October 16, 2026
'മുട്ടം ദേശപ്പെരുമ' പ്രകാശനം ഒക്ടോബര്‍ 18-ന്
'മുട്ടം ദേശപ്പെരുമ' പ്രകാശനം ഒക്ടോബര്‍ 18-ന്
October 16, 2026
ഇന്ദിരാജി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ചെമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക്; ഒക്ടോബര്‍ 31-ന് മന്ത്രി എ.പി. അനില്‍കുമാര്‍ സമ്മാനിക്കും
ഇന്ദിരാജി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ചെമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക്; ഒക്ടോബര്‍ 31-ന് മന്ത്രി എ.പി. അനില്‍കുമാര്‍ സമ്മാനിക്കും
October 16, 2026
മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു; കാരണം കനത്ത മഴയില്‍ റോഡില്‍ വീണ മരം
മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു; കാരണം കനത്ത മഴയില്‍ റോഡില്‍ വീണ മരം
October 16, 2026