l o a d i n g

കേരള

വഖഫ് ബോര്‍ഡ് പുന:സംഘടിപ്പിച്ചു, എം.സി മായിന്‍ ഹാജി ചെയര്‍മാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2026

തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. മുസ്!ലിം ലീഗ് നേതാവും മുന്‍പ് പലതവണ വഖഫ് ബോര്‍ഡ് അംഗവുമായിരുന്ന എം.സി. മായിന്‍ ഹാജിയാണ് പുതിയ ചെയര്‍മാന്‍. കുറുക്കോളി മൊയ്തീന്‍, മുസ്തഫല്‍ ഫൈസി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവരും പുതിയ ബോര്‍ഡില്‍ അംഗങ്ങളാണ്. നേതൃത്വത്തെ വിമര്‍ശിച്ചതിന് സമസ്ത മുശാവറയില്‍നിന്ന് പുറത്താക്കിയ പണ്ഡിതനാണ് മുസ്തഫല്‍ ഫൈസി. പുതിയ കമ്മിറ്റിയില്‍ മുജാഹിദ് വിഭാഗത്തിന് പ്രാതിനിധ്യമുണ്ട്, കാന്തപുരം വിഭാഗത്തെ ഉള്‍പെടുത്തിയിട്ടില്ല.അമുസ്‌ലിം പ്രതിനിധികളെ ഇത്തവണയും നാമനിര്‍ദേശം ചെയ്തിട്ടില്ല. ബന്ധപ്പെട്ട കേസുകളില്‍ ഹൈകോടതിയിലും സുപ്രീംകോടതിയിലും അന്തിമവിധി വരുന്നതിന് അനുസൃതമായാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2026 ഫെബ്രുവരി നാലിന് പുനഃസംഘടിപ്പിച്ച ബോര്‍ഡിന്റെ കാലാവധി അഞ്ചുവര്‍ഷമായിരുന്നെങ്കിലും നാലര വര്‍ഷത്തോളം ശേഷിക്കെയാണ് വീണ്ടും പുനഃസംഘടന. കെ.എസ്. ഹംസയായിരുന്നു മുന്‍ ചെയര്‍മാന്‍. ബോര്‍ഡിന്റെ ഘടന വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമാണോ എന്നതിനെച്ചൊല്ലി ഹൈകോടതിയില്‍ ഉയര്‍ന്ന തര്‍ക്കങ്ങളാണ് പുതിയ നീക്കത്തിന് പശ്ചാത്തലം. പുതുക്കിയ കേന്ദ്ര വഖഫ് നിയമപ്രകാരം രണ്ട് അമുസ്‌ലിം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാതിനിധ്യ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി ബോര്‍ഡിന്റെ പ്രധാന നയപരവും സാമ്പത്തികവും ഭരണപരവുമായ തീരുമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സെപ്റ്റംബര്‍ അവസാനം സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. പുതിയ നിയമത്തിലെ അംഗപ്രാതിനിധ്യ വ്യവസ്ഥകളും അതുമായി ബന്ധപ്പെട്ട കേസുകളും പരിഗണിച്ചാണ് പുനഃസംഘടനയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
അതേസമയം, പുനഃസംഘടനയെ ചോദ്യം ചെയ്ത് മുന്‍ ചെയര്‍മാന്‍ കെ.എസ്. ഹംസയും ബോര്‍ഡ് അംഗം എ.എ. റഹീം എം.പിയും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ബോര്‍ഡ് പ്രവര്‍ത്തനക്ഷമമായി തുടരണമെന്നായിരുന്നു നേരത്തെയുള്ള കോടതി നിര്‍ദേശം. പുനഃസംഘടനയ്ക്കുശേഷം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്നില്‍ ചോദ്യം ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രസ്താവിച്ചിരുന്നു.

Latest News

ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
October 17, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
October 17, 2026
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
October 17, 2026
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
October 17, 2026
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
October 17, 2026
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
October 17, 2026
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
October 17, 2026
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
October 17, 2026
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
October 17, 2026
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
October 17, 2026