l o a d i n g

ഗൾഫ്

ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     Staff Reporter
October 17, 2026

ഖമീസ് മുഷൈത്ത്- ഖമിസ് മുശൈത്, അബഹ നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇന്ന് രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പിന്നീട് അപായസൂചന നീങ്ങിയതായി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 2:00 മണിയോടെ ആദ്യ മുന്നറിയിപ്പും, തുടര്‍ന്ന് രാവിലെ 11:00 മണിയോടെ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കിയിരുന്നു. സാഹചര്യം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് അപായം ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചത്.

മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയത്ത് പൗരന്മാരും താമസക്കാരും കര്‍ശനമായ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ചില്ലു ജനലുകളില്‍ നിന്നും വിട്ടുനില്‍ക്കുക, മേല്‍ക്കൂരകളിലോ ബാല്‍ക്കണിയിലോ നില്‍ക്കാതിരിക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

കെട്ടിടങ്ങള്‍ക്ക് പുറത്തുള്ളവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത കെട്ടിടത്തിലോ ശക്തമായ തടസ്സത്തിന് പിന്നിലോ അഭയം പ്രാപിക്കണം. ആളുകള്‍ കൂട്ടംകൂടുന്നതും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും, സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപൂര്‍ണ്ണമായ വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അവ പതിച്ച സ്ഥലങ്ങളുടെ ദൃശ്യങ്ങളും ഫോട്ടോകളും ചിത്രീകരിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമനടടികള്‍ക്ക് കാരണമാകും എന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Latest News

ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
October 17, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
October 17, 2026
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
October 17, 2026
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
October 17, 2026
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
October 17, 2026
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
October 17, 2026
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
October 17, 2026
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
October 17, 2026
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
October 17, 2026
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
October 17, 2026