ജിദ്ദ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി റീജിയണല് കമ്മിറ്റി നിര്വാഹക സമിതി അംഗം കുഞ്ഞിമൊയ്തീന് (കുഞ്ഞാന്) പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.
യാത്രയയപ്പ് യോഗത്തില് പ്രസിഡന്റ് ഫിറോസ് പോരൂര് അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ ഹക്കീം പാറക്കല്, അഷ്റഫ് അഞ്ചാലന്, സി.സി. ഷംസു ഹാജി, ആസാദ് പോരൂര്, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, സി.ടി.പി. ഇസ്മായില്, അഹമ്മദ് ഷാനി, ഷിബു കാളികാവ്, ഷനൂജ് വാഴക്കാട്, ഡോ. അഷ്റഫ് ഇരുമ്പുഴി തുടങ്ങിയവര് സംസാരിച്ചു. ജനറല് സെക്രട്ടറി അലവി ഹാജി സ്വാഗതവും നജ്മുദ്ദീന് ചുങ്കത്തറ നന്ദിയും പറഞ്ഞു.
Related News