l o a d i n g

കായികം

ന്യൂസിലാന്റ് പര്യടനത്തിലും ഇന്ത്യന്‍ ടീമില്‍ ഷാമി ഇല്ല

Thumbnail
Publisher By     Staff Reporter
October 17, 2026

ന്യൂഡല്‍ഹി: നവംബറില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷാമിക്ക് ഇടം ലഭിച്ചില്ല. മൂന്നു വര്‍ഷത്തിലേറെയായി ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചിട്ടില്ലാത്ത ഇത്തവണ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ പുതിയ താരങ്ങളെ പരീക്ഷിക്കാനാണ് സെലക്്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. രണ്ട് ടെസ്റ്റുകള്‍ക്കുള്ള 15 അംഗ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചപ്പോള്‍ ഒരു വര്‍ഷത്തിലേറെക്കാലത്തിനുശേഷം ബംഗാള്‍ പേസര്‍ ആകാശ് ദീപ് ടീമില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറയും ഋഷഭ് പന്തും ടീമിലുണ്ട്. പരിക്കില്‍നിന്ന് മുക്തനാകുന്ന പന്തിന്റെ പങ്കാളിത്തം ഫിറ്റ്‌നസ് അനുമതിക്ക് വിധേയമായിരിക്കും.
നവംബര്‍ 19ന് വെല്ലിങ്ടണിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 2025 നവംബറിനുശേഷം ടെസ്റ്റ് കളിച്ചിട്ടില്ലാത്ത ബുംറ വീണ്ടും ടീമിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. വരാനിരിക്കുന്ന പ്രധാന പരമ്പരകളും 2027ലെ ഏകദിന ലോകകപ്പും കണക്കിലെടുത്ത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ന്യൂസിലന്‍ഡിനെതിരായ ഏകദിന ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇറാനി കപ്പിലും രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ടിലും മികച്ച പ്രകടനം നടത്തിയതാണ് ആകാശ് ദീപിന് തിരിച്ചുവരവിന് വഴിയൊരുക്കിയത്. മാഞ്ചസ്റ്ററില്‍ 2025 ജൂലൈയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അന്‍ഷുല്‍ കാംബോജും ടീമിലുണ്ട്. മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ എന്നിവരും പേസ് നിരയിലുണ്ട്. പ്രസിദ്ധിന്റെ ഏകദിന പരമ്പരയിലെ പങ്കാളിത്തം ഫിറ്റ്‌നസ് അനുമതിക്ക് വിധേയമാണ്.
പരിക്കിനെത്തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ സായ് സുദര്‍ശന്‍ ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്‍ നിരയിലുള്ളത്. ശ്രീലങ്കയില്‍ നാല് ഇന്നിങ്‌സുകളില്‍നിന്ന് 16 വിക്കറ്റ് നേടിയ മാനവ് സുതാറിന് ടീമില്‍ ഇടം ലഭിച്ചില്ല.
ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയെ നയിക്കും. അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനാകും. കെ.എല്‍. രാഹുലും അന്‍ഷുല്‍ കാംബോജും ആദ്യ മൂന്ന് ഏകദിനങ്ങളില്‍ മാത്രമേ കളിക്കൂ. നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുശാഗ്രയ്ക്ക് ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി. അര്‍ഷദീപ് സിങ്ങും ഏകദിന ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Latest News

ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
October 17, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
October 17, 2026
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
October 17, 2026
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
October 17, 2026
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
October 17, 2026
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
October 17, 2026
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
October 17, 2026
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
October 17, 2026
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
October 17, 2026
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
October 17, 2026