l o a d i n g

കേരള

നെടുമ്പാശേരി ആഡംബര കാര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2026

അങ്കമാലി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ സ്‌കൂട്ടറിനു പിന്നിലിടിച്ച് മൂന്നുേപര്‍ മരിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി സുഹൈല്‍ സജീവ്, ഒപ്പംണ്ടായിരുന്ന നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയത്.

കഴിഞ്ഞ മാസം 11ന് പുലര്‍ച്ചെ 1.45-ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണമായ അപകടം. കൊച്ചിയിലെ ആന്റീക് ഷോപ്പിലെ ജീവനക്കാരായ വയനാട് സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (21), സുള്ള്യ സ്വദേശി ഇയാസ് (21) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. എയര്‍പോര്‍ട്ട് ഭാഗം സന്ദര്‍ശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുമ്പോഴാണ് മിനി കൂപ്പര്‍ കാര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മേല്‍ പാഞ്ഞുകയറിയത്. അപകടത്തിന് ശേഷം 'എയര്‍പോര്‍ട്ട് റോഡില്‍ വേഗതയില്‍ ഓടിച്ചാല്‍ എന്താണ് കുഴപ്പം, അച്ഛന്‍ നോക്കിക്കൊള്ളും' എന്ന് കാറിലുണ്ടായിരുന്നവര്‍ നാട്ടുകാരോട് തര്‍ക്കിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

കേസില്‍ ചുമത്തിയിരിക്കുന്ന 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിച്ചത് അപകടത്തിന് കാരണമായെന്നും, വാഹനത്തിന്റെ വേഗത തെളിയിക്കാന്‍ പൊലീസിന് ഇതുവരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ കോടതിയില്‍ വാദിച്ചു. കാറില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാമെന്നും, മുന്‍പ് ചെറിയൊരു പരാതി പോലും ഇല്ലാത്ത പ്രതിയെ കുറ്റവാളിയായി ചിത്രീകരിക്കുകയാണെന്നും പ്രതിഭാഗം വ്യക്തമാക്കി.

എന്നാല്‍ പ്രതികള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും പ്രൊസിക്യൂഷന്‍ ശക്തമായി വാദിച്ചു. പരിശോധനയില്‍ ഒന്നാം പ്രതിയുടെ രക്തത്തില്‍ അനുവദനീയമായ അളവിന്റെ 5.3 മടങ്ങ് അധികം മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചാല്‍ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിയാവുന്ന പ്രായപൂര്‍ത്തിയായവരാണ് പ്രതികളെന്നും, കൊല്ലപ്പെട്ടവരുടെ പ്രായവും സാഹചര്യങ്ങളും കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. അപകടത്തിന്റെ ഭീകരതയും പ്രതികള്‍ മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഡിജിറ്റല്‍ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും ഉടന്‍ ഹാജരാക്കുമെന്ന് പ്രൊസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

Latest News

ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
October 17, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
October 17, 2026
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
October 17, 2026
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
October 17, 2026
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
October 17, 2026
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
October 17, 2026
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
October 17, 2026
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
October 17, 2026
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
October 17, 2026
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
October 17, 2026