l o a d i n g

ഇന്ത്യ

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു; തമിഴ് സിനിമാ ലോകത്ത് കനത്ത ദുഃഖം

Thumbnail
Publisher By     Staff Reporter
October 17, 2026

ചെന്നൈ- പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീത സംവിധായകന്‍ ദേവ (75) അന്തരിച്ചു. തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്ന അദ്ദേഹം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദയസ്പന്ദനം നിലച്ചിരുന്നുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

1950 നവംബര്‍ 20-നായിരുന്നു ദേവയുടെ ജനനം. പ്രധാനമായും തമിഴ് സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം നാനൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലും അദ്ദേഹം തന്റെ സംഗീതമുദ്ര പതിപ്പിച്ചു.

ചെന്നൈയുടെ തനത് 'ഗാന' ശാഖയെ മുഖ്യധാര സിനിമകളിലേക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. രജനികാന്ത് നായകനായ അണ്ണാമലൈ, അരുണാചലം, ബാഷ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ജനലക്ഷങ്ങളെയാണ് ആവേശഭരിതരാക്കിയത്.

സ്‌ക്രീനില്‍ രജനികാന്തിന്റെ പേര് തെളിയുമ്പോള്‍ വരാറുള്ള ഐക്കണിക് ആയ 'സൂപ്പര്‍ സ്റ്റാര്‍' ടൈറ്റില്‍ കാര്‍ഡ് തീം മ്യൂസിക് സൃഷ്ടിച്ചത് ദേവയാണ്. രജനികാന്തിന്റെ സിനിമാ ജീവിതത്തിന്റെ തന്നെ അടയാളമായി മാറിയ ഈ ടൈറ്റില്‍ മ്യൂസിക് ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഉപയോഗിച്ചു വരുന്നു.

Latest News

ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
October 17, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
October 17, 2026
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
October 17, 2026
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
October 17, 2026
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
October 17, 2026
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
October 17, 2026
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
October 17, 2026
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
October 17, 2026
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
October 17, 2026
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
October 17, 2026