l o a d i n g

ഗൾഫ്

സൗദിയില്‍ നിയമലംഘനങ്ങള്‍: ഒരാഴ്ചയ്ക്കിടെ 13,800-ലധികം പേര്‍ പിടിയില്‍

Thumbnail
Publisher By     Staff Reporter
October 17, 2026

ജിദ്ദ- സൗദി അറേബ്യയിലെ എല്ലാ മേഖലകളിലും ഒക്ടോബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍ നടത്തിയ സംയുക്ത പരിശോധനകളില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 13,800-ലധികം പേര്‍ പിടിയിലായി. ഇതില്‍ 6,547 ഇഖാമ നിയമലംഘകരും 3,896 അതിര്‍ത്തി സുരക്ഷാ നിയമലംഘകരും 3,379 തൊഴില്‍ നിയമലംഘകരും ഉള്‍പ്പെടുന്നു.

അനധികൃതമായി അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 2,021 പേരും രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 28 പേരും പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ നിയമലംഘകര്‍ക്ക് താമസസൗകര്യവും ഗതാഗതവും നല്‍കുകയും ജോലി നല്‍കി സംരക്ഷിക്കുകയും ചെയ്ത 24 പേരെയും അധികൃതര്‍ പിടികൂടി.

നിലവില്‍ 2,401 സ്ത്രീകള്‍ ഉള്‍പ്പെടെ മുപ്പത്തയ്യായിരത്തോളം നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ പുരോഗമിക്കുകയാണ്. ഇരുപതിനായിരത്തിലധികം പേരെ യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിനായി അതത് എംബസികളിലേക്ക് അയച്ചു. 6,500-ലധികം പേരുടെ യാത്രാ റിസര്‍വേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും 9,400-ലധികം പേരെ ഇതിനകം നാടുകടത്തുകയും ചെയ്തു.

അതിര്‍ത്തി സുരക്ഷാലംഘകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ ഗതാഗതം, താമസം, മറ്റ് സഹായങ്ങള്‍ എന്നിവ നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും നേരിടേണ്ടിവരും. കൂടാതെ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും കുറ്റക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

ഈ കുറ്റകൃത്യങ്ങള്‍ വഞ്ചനാപരവും അറസ്റ്റ് അര്‍ഹിക്കുന്നതുമായ വലിയ കുറ്റങ്ങളുടെ പരിധിയിലാണ് വരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, മദീന, റിയാദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് റീജിയണുകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Latest News

ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
ആരാണ് കീഴ് വായു വിട്ടത്? നാറ്റിച്ച് സെലന്‍സ്‌കി പ്രസ് മീറ്റ്
October 17, 2026
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
കുഞ്ഞാന്‍ പൂക്കാട്ടിലിന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്
October 17, 2026
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
October 17, 2026
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
നിരോധിത മരുന്നു കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തില്‍ പിടിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി
October 17, 2026
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
2030 ല്‍ സ്ഥാനമൊഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഭരണഘടന ഭേദഗതി ചെയ്യില്ലെന്നും ഉറപ്പ്
October 17, 2026
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
ചൈന, യമന്‍ വിഷയങ്ങളില്‍ താന്‍ പറയാത്തത് പ്രചരിക്കുന്നു- തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍
October 17, 2026
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
പോലീസ് വഴങ്ങി, രാംലീലയില്‍ കോണ്‍ഗ്രസ് റാലിക്ക് അനുമതി
October 17, 2026
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
ജിദ്ദ കെഎംസിസി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027 അംഗത്വ ക്യാമ്പയിന് തുടക്കം; അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്
October 17, 2026
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
അഭിജിത് ദീപ്‌കെക്ക് ജാമ്യം; നേഹയേയും വിട്ടയച്ചു
October 17, 2026
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
ഖമിസിലും അബഹയിലും രണ്ട് തവണ ജാഗ്രതാ നിര്‍ദ്ദേശം
October 17, 2026