ഗ്വാളിയോര്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രദര്ശനത്തിനെത്തിയ തീര്ഥാടകര്ക്ക് ഇടയിലേക്ക് നെല്ല് കയറ്റിവന്ന ട്രക്ക് പാഞ്ഞുകയറി 13 പേര് മരിച്ചതായി പ്രാഥമിക റിപ്പോര്ട്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഷീതള മാതാ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലര്ച്ചെയാണ് അപകടം. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
ചിനോര് ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്ക് കുത്തനെയുള്ള ഇറക്കത്തില് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ഗ്വാളിയോര് സീനിയര് സൂപ്രണ്ട് ഓഫ് പൊലീസ് ധര്മവീര് സിങ് അറിയിച്ചു. ഈ പാതയില് ഭാരവാഹനങ്ങള്ക്ക് നിയന്ത്രണമുണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള് തകര്ത്താണ് ട്രക്ക് മുന്നോട്ടുപോയത്. തുടര്ന്ന് ക്ഷേത്രത്തിന്റെ പുറംമതിലിലും പ്രവേശനകവാടത്തിലും ഇടിച്ചുനിന്നല്ക്കുകയായിരുന്നു.
അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസുകാര്ക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി അധികൃതര് വ്യക്തമാക്കി. 39 പേരെ ആശുപത്രിയിലെത്തിച്ചതായും അവരില് 12 പേര് മരിച്ചതായും പൊലീസ് മേധാവി അറിയിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില് എത്തിയിരുന്ന ഭക്തര്ക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത് പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടാക്കി.
Related News