കൊല്ലം: ദേശീയപാതയില് ചാത്തന്നൂരിന് സമീപം ശീമാട്ടിമുക്കില് കഴിഞ്ഞ രാത്രി 12 മണിയോടെ ഉണ്ടായ വാഹനാപകടത്തില് പകല്ക്കുറി ആയിരവല്ലി സ്വദേശികളായ രണ്ട് യുവാക്കള്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വന്ന കാറും എതിര്ദിശയില്നിന്ന് വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹരികൃഷ്ണന് (26), ജിതിന് ബാബു (25) എന്നിവരാണ് മരണമടഞ്ഞത്.
ഹരികൃഷ്ണന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ജിതിന് ബാബുവിനെ പാരിപ്പള്ളി മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട കാര് യാത്രക്കാര് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
-ഇക്ബാല് പള്ളിമുക്ക്
Related News