ജിദ്ദ: ദക്ഷിണ കേരള ഇസ്ലാമിക് കള്ച്ചറല് സെന്റര് (DKICC) ജിദ്ദ സെന്ട്രല് കമ്മിറ്റിയുടെ 2026-2029 വര്ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിദ്ദ കമ്മിറ്റി പ്രസിഡന്റ് സൈദ് മുഹമ്മദ് കാശിഫിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം ഗ്ലോബല് കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന് ബാഖവി ഉദ്ഘാടനം ചെയ്തു. നാഷണല് കമ്മിറ്റി ചെയര്മാന് അലി തേക്ക്തോട് മുഖ്യപ്രഭാഷണം നടത്തി. അയൂബ് പന്തളം, അസ്ഹബ് വര്ക്കല, നവാസ് ബീമാപള്ളി, നജീബ് പത്തനംതിട്ട, അബ്ദുല് ലത്തീഫ് കറ്റാനം, ദിലീഫ് ഇസ്മായില്, ഷിഹാബ് താമരക്കുളം, റസാഖ് കാഞ്ഞിരപ്പള്ളി, സുലൈമാന് അഹ്സനി തുടങ്ങിയവര് സംസാരിച്ചു. ജനറല് സെക്രട്ടറി ദിലീപ് താമരക്കുളം സ്വാഗതവും ട്രഷറര് റാഷിദ് വര്ക്കല നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്: പ്രസിഡന്റ്: സൈദ് മുഹമ്മദ് മൗലവി കാഞ്ഞിരപ്പള്ളി, വൈസ് പ്രസിഡന്റുമാര്: സുലൈമാന് അഹ്സനി, അസ്ഹബ് വര്ക്കല, അബ്ദുല് ലത്തീഫ് കറ്റാനം, റസാഖ് കാഞ്ഞിരപ്പള്ളി, ജനറല് സെക്രട്ടറി: ദിലീപ് താമരക്കുളം, സെക്രട്ടറിമാര്: നജീബ് പത്തനംതിട്ട, അസീം പനവൂര്, ദിലീഫ് ഇസ്മായില് കോട്ടാങ്ങല്, ഷിഹാബ് താമരക്കുളം. ചെയര്മാന്: അയൂബ് പന്തളം, വൈസ് ചെയര്മാന്: നവാസ് ബീമാപള്ളി, ട്രഷറര്: റാഷിദ് വര്ക്കല.
Related News