l o a d i n g

ഇന്ത്യ

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്; ഇരകളുടെ സംഗമം ഡിസംബര്‍ 10-ന് ഡല്‍ഹിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2026

ന്യൂഡല്‍ഹി: വിദ്വേഷ അക്രമങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനത്തില്‍ ദേശവ്യാപക ക്യാമ്പയിന് തുടക്കമിടാന്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു.

'അബോലിഷന്‍ ഓഫ് ഹേറ്റ് ക്രൈംസ്, മോബ് ലിഞ്ചിംഗ് ആന്‍ഡ് സെക്ടേറിയന്‍ വയലന്‍സ് ആക്റ്റ് (AHMSA) അഹിംസ' നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ക്യാമ്പയിന്, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്കിരയായി കൊല്ലപ്പെട്ടവരുടെ കുടുംബസംഗമത്തോടെ ഡിസംബര്‍ 10-ന് രാജ്യതലസ്ഥാനത്ത് തുടക്കമാകും. പാര്‍ലമെന്റ് അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, അഭിഭാഷകര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും നിയമപണ്ഡിതരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കുന്ന കരടുരൂപരേഖ പ്രതിപക്ഷ എം.പിമാര്‍ക്ക് നേരില്‍ സമര്‍പ്പിക്കാനും യൂത്ത് ലീഗ് ദേശീയ ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കും ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വിദ്വേഷപ്രചാരണവും അക്രമങ്ങളും നിത്യസംഭവമായി മാറുന്ന സാഹചര്യത്തിലാണ് വിപുലമായ രാഷ്ട്രീയ ക്യാമ്പയിന് നേതൃത്വം നല്‍കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ കമ്മിറ്റിയുടെ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി ഒക്ടോബര്‍ 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരും.

ദേശീയ പ്രസിഡന്റ് അഡ്വ. സര്‍ഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.പി. അഷ്‌റഫലി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ സ്വാഗതവും ട്രഷറര്‍ അന്‍സാരി മതാര്‍ നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സജ്ജാദ് ഹുസൈന്‍ അക്തര്‍, സുബൈര്‍ ഖാന്‍ നാഗ്പൂര്‍, പി.പി. അന്‍വര്‍ സാദത്ത്, ഹസന്‍ സകരിയ സേലം, ആഷിഖ് ചെലവൂര്‍, മുഫീദ തെസ്‌നി, സെക്രട്ടറിമാരായ സി.കെ. ശാക്കിര്‍, തൗസീഫ് ഹുസൈന്‍ റാസ, റഹ്‌മത്തുള്ള ശരീഫ്, സാജിദ് നടവണ്ണൂര്‍, അഡ്വ. അസ്ഹറുദ്ദീന്‍ ചൗധരി, അഡ്വ. നജ്മ തബ്ഷീറ എന്നിവര്‍ സംസാരിച്ചു.

Latest News

മെക്-7 പെരുമ്പാവൂര്‍ വല്ലം യൂണിറ്റുകാരുടെ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശനം
മെക്-7 പെരുമ്പാവൂര്‍ വല്ലം യൂണിറ്റുകാരുടെ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശനം
October 18, 2026
 യെമനില്‍ യുദ്ധം കൊളുത്തിവിട്ട ഇറാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി അഫ്രഹ് അല്‍ സുബ
യെമനില്‍ യുദ്ധം കൊളുത്തിവിട്ട ഇറാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി അഫ്രഹ് അല്‍ സുബ
October 18, 2026
ബാഗ്ദാദില്‍ ആയുധശേഖരത്തില്‍ വന്‍ സ്‌ഫോടനം; അഞ്ച് ജനകീയ പ്രതിരോധ സേനാംഗങ്ങള്‍ക്ക് പരിക്ക്
ബാഗ്ദാദില്‍ ആയുധശേഖരത്തില്‍ വന്‍ സ്‌ഫോടനം; അഞ്ച് ജനകീയ പ്രതിരോധ സേനാംഗങ്ങള്‍ക്ക് പരിക്ക്
October 18, 2026
ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 18, 2026
മഴയും വെള്ളപ്പൊക്കവും പ്രതിരോധിക്കാന്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വിപുലമായ മോക്ക് ഡ്രില്‍
മഴയും വെള്ളപ്പൊക്കവും പ്രതിരോധിക്കാന്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വിപുലമായ മോക്ക് ഡ്രില്‍
October 18, 2026
ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്; ഇരകളുടെ സംഗമം ഡിസംബര്‍ 10-ന് ഡല്‍ഹിയില്‍
ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്; ഇരകളുടെ സംഗമം ഡിസംബര്‍ 10-ന് ഡല്‍ഹിയില്‍
October 18, 2026
കൊല്ലം-ചെങ്കോട്ട പാതയില്‍ വിസ്മയക്കാഴ്ചകളൊരുക്കാന്‍ വിസ്റ്റാഡോം; ദക്ഷിണ റെയില്‍വേയുടെ ആദ്യ കോച്ച് സര്‍വീസ് പ്രഖ്യാപിച്ചു
കൊല്ലം-ചെങ്കോട്ട പാതയില്‍ വിസ്മയക്കാഴ്ചകളൊരുക്കാന്‍ വിസ്റ്റാഡോം; ദക്ഷിണ റെയില്‍വേയുടെ ആദ്യ കോച്ച് സര്‍വീസ് പ്രഖ്യാപിച്ചു
October 18, 2026
സാങ്കേതിക തകരാര്‍: നജ്റാനില്‍ കോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൗദി ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
സാങ്കേതിക തകരാര്‍: നജ്റാനില്‍ കോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൗദി ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
October 18, 2026
ത്വവാഫ്, സഅ്‌യ് സ്ഥലങ്ങളിലെ തിരക്ക് മുന്‍കൂട്ടി അറിയാന്‍ ഡിജിറ്റല്‍ സേവനങ്ങള്‍
ത്വവാഫ്, സഅ്‌യ് സ്ഥലങ്ങളിലെ തിരക്ക് മുന്‍കൂട്ടി അറിയാന്‍ ഡിജിറ്റല്‍ സേവനങ്ങള്‍
October 18, 2026
  കൊല്ലത്ത് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലത്ത് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
October 18, 2026