ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില് ജനകീയ പ്രതിരോധ സേനയുടെ (പി.എം.എഫ്) കേന്ദ്രത്തിലുണ്ടായ വന് സ്ഫോടനത്തിലും തുടര്ന്നുണ്ടായ തീപിടിത്തത്തിലും അഞ്ച് സൈനികര്ക്ക് പരിക്ക്. കേടുപാടുകള് സംഭവിച്ച വെടിമരുന്നുകള് സൂക്ഷിച്ച കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. കിഴക്കന് ബാഗ്ദാദിലെ ആര്മി കനാലിന് സമീപമുള്ള പി.എം.എഫ് കേന്ദ്രത്തിലാണ് സംഭവം. സ്ഫോടനത്തെ തുടര്ന്ന് വന് തീപിടിത്തമുണ്ടായെങ്കിലും അടിയന്തര രക്ഷാസേന ഉടന് സ്ഥലത്തെത്തി തീയണച്ചതായി സംഘടന വാര്ത്താക്കുറിപ്പില് അറിയിച്ചു.
പരിക്കേറ്റ അഞ്ച് സൈനികരുടെയും പരിക്കുകള് നിസ്സാരമാണ്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്ത്തിയാകുന്ന മുറയ്ക്ക് വിശദാംശങ്ങള് പുറത്തുവിടുമെന്ന് അധികൃതര് വ്യക്തമാക്കി.സംഭവത്തില് ഇറാഖ് പ്രധാനമന്ത്രി അലി അല് സെയ്ദി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം വേഗത്തില് പൂര്ത്തിയാക്കാന് നിര്ദേശിച്ച പ്രധാനമന്ത്രി, സമാനമായ അപകടങ്ങള് ആവര്ത്തിക്കാതിരിക്കാന് ആയുധശേഖരണ കേന്ദ്രങ്ങളില് സുരക്ഷാ മുന്കരുതലുകള് ശക്തമാക്കാന് ബന്ധപ്പെട്ട അധികാരികള്ക്ക് നിര്ദേശം നല്കിയതായി സെക്യൂരിറ്റി മീഡിയ സെല് അറിയിച്ചു.
Related News