ആലപ്പുഴ: വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലക്ക് കരുത്ത് പകരുന്ന പ്രസ്ഥാനമാണ് സിജിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെന്റര് ഫോര് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ഇന്ത്യ (സിജി) ആലപ്പുഴ ചാപ്റ്ററിന്റെ ആസ്ഥാന മന്ദിരമായ സുഹൈല് സെന്റര് നിര്മ്മാണ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി.
ഇന്ഫര്മേഷന് ഗൈഡന്സിനൊപ്പം വിദ്യാര്ത്ഥികള്ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഭാവി എങ്ങനെ കരുപിടിപ്പിക്കണം എന്നതിന് ശക്തമായ പ്രചോദനം നല്കുന്ന പ്രസ്ഥാനവും കൂടിയാണ് സിജി.അതിന് താന് കൂടി പങ്കാളിയാണ്. സിജിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു സുഹൈല് വൈലിത്തറ എന്നും കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങള്ക്ക് ശക്തി പകര്ന്ന വ്യക്തിയായിരുന്നു വൈലിത്തറ മൗലവി എന്നും മന്ത്രി പറഞ്ഞു. ചടങ്ങില് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര് പങ്കെടുത്തു.
Related News