പറവൂര്: വെടിമറ സ്വദേശി ഷിജുവിനെ സൗദി അറേബ്യയിലെ ജയിലില് നിന്നും മോചിപ്പിക്കാന് പ്രയത്നിച്ച ഗ്ലോബല് കെ.എം.സി.സി (സൗദി) എറണാകുളം ജില്ലാ പ്രസിഡന്റ് നാസര് എടവനക്കാട്, മുസ്ലിം ലീഗ് പറവൂര് നിയോജക മണ്ഡലം ജനറല് സെക്രട്ടറി കെ.കെ. അബ്ദുള്ള എന്നിവരെ ലീഗ് പറവൂര് ടൗണ് കമ്മിറ്റിയുടെ നേതൃത്വത്തില് ആദരിച്ചു.
പറവൂര് ലീഗ് ഹൗസില് നടന്ന ചടങ്ങ് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുല് കരീം ഉദ്ഘാടനം ചെയ്തു. ഇരുവരെയും പൊന്നാട അണിയിക്കുകയും ഉപഹാരങ്ങള് സമ്മാനിക്കുകയും ചെയ്തു. ടൗണ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. അബ്ദുല് വഹാബ് ചടങ്ങില് അധ്യക്ഷത വഹിച്ചു.
ജില്ലാ കൗണ്സില് അംഗം ടി.കെ. ഇസ്മായില്, പട്ടാളം മഹല്ല് പ്രസിഡന്റ് കെ.ബി. കാസിം, കേരള കോണ്ഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. ബഷീര്, ലീഗ് വൈപ്പിന് മണ്ഡലം ട്രഷറര് ഇബ്രാഹിം മദനി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സഹല് പറവൂര്, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് അന്വര് കൈതാരം, അയ്യൂബ് ഉസ്താദ് തുടങ്ങിയവര് പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടറി ഹാറൂണ് ഷാ സുല്ത്താന് സ്വാഗതവും ടൗണ് സെക്രട്ടറി ടി.ബി. സാലി നന്ദിയും പറഞ്ഞു. ഷിജുമോന് തന്റെ അനുഭവങ്ങള് വിവരിച്ചു. റെന്റ് എ കാര് കമ്പനി ആവശ്യപ്പെട്ട മൂന്നേകാല് ലക്ഷം രൂപ കെ.കെ. അബ്ദുള്ളയുടെ ഇടപെടല് മൂലം നാസര് എടവനക്കാടിന്റെ നേതൃത്വത്തില് സ്വരൂപിച്ച് കോടതിയില് അടച്ചതിനെ തുടര്ന്നാണ് നാലര മാസത്തെ ജയില്വാസത്തിന് ശേഷം ഷിജുമോന് മോചിതനായത്. നാസര് എടവനക്കാട്, കെ.കെ. അബ്ദുള്ള എന്നിവര് മറുപടി പ്രസംഗം നടത്തി.
Related News