l o a d i n g

വേള്‍ഡ്

ഫ്രാന്‍സ് കത്തുന്നു, അഞ്ച് ലക്ഷം പേര്‍ തെരുവില്‍

Thumbnail
Publisher By     Staff Reporter
October 18, 2026

പാരിസ്: ജീവിതച്ചെലവ് വര്‍ധിച്ചതിലും പൊതുസേവന രംഗം തകര്‍ന്നതിലും പൊറുതി മുട്ടിയ ജനക്കൂട്ടം തെരുവിലിറങ്ങിയതോടെ ഫ്രാന്‍സില്‍ വന്‍ കലാപം. അഞ്ചര ലക്ഷത്തിലേറെ പേര്‍ തെരുവിലിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രി ലോറന്റ് നൂനസിന്റെ കണക്ക്. പങ്കാളിത്തം എട്ടു ലക്ഷം വരെയാണെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1,200ലേറെ പേരെ അറസ്റ്റ് ചെയ്തതായും 150 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു അറിയിച്ചു.
പാരിസില്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവെക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. പ്ലാസ് ദെ ല റിപ്പബ്ലിക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായി. ബോര്‍ഡോയിലെ ലൂയി വിറ്റണ്‍ കടയും ലില്ലെയിലെ ആപ്പിള്‍ സ്‌റ്റോറും കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
തലസ്ഥാനത്തിനു പുറത്തും അക്രമം വ്യാപിച്ചു. ലിയോണിലെ ടൂറിസം ഓഫിസിന് തീപിടിച്ചു. ലിമോജസില്‍ നഗരസഭാ മന്ദിരത്തിലുണ്ടായ തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. മാര്‍സെയിലും മറ്റ് നഗരങ്ങളിലും പൊതുകെട്ടിടങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
അക്രമത്തിനിടെ പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. സെന്റ് എറ്റിയന്‍ നഗരത്തില്‍ ഒരു യുവാവിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങള്‍ക്കൊപ്പം പൊലീസിന്റെ ആള്‍ക്കൂട്ട നിയന്ത്രണ രീതികളും പരിശോധനയ്ക്ക് വിധേയമായി. പൊലീസ് അതിക്രമം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സ്‌കൂളുകളിലെ അധ്യാപകക്ഷാമവും മോശം അടിസ്ഥാനസൗകര്യങ്ങളും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രതിഷേധങ്ങളാണ് പിന്നീട് രാജ്യവ്യാപക പ്രക്ഷോഭമായി വളര്‍ന്നത്. ജീവിതച്ചെലവിലെ വര്‍ധന, ഇന്ധനവില, സാമ്പത്തിക അസമത്വം, പൊതുസേവനങ്ങളിലെ കുറവ് എന്നിവയ്‌ക്കെതിരായ വികാരവും പ്രക്ഷോഭത്തിന് കരുത്തേകി. തൊഴിലാളി സംഘടനകളും 2018ല്‍ ഫ്രാന്‍സില്‍ ശക്തമായ മഞ്ഞക്കുപ്പായ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരും പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധം ശമിച്ചില്ല.
അക്രമത്തിനും കൊള്ളയ്ക്കും ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. അക്രമത്തിലൂടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ലെകോര്‍ണുവും വ്യക്തമാക്കി.
തീവ്ര ഇടതുപക്ഷം പ്രതിഷേധങ്ങളെ മുതലെടുക്കുകയാണെന്ന് വലതുപക്ഷ നേതാവ് മറീന്‍ ലെ പെന്‍ ആരോപിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഇടതുപക്ഷ നേതാവ് ജീന്‍ലൂക് മെലന്‍ഷോണ്‍ പൊലീസിന്റെ നടപടികളെ വിമര്‍ശിച്ചെങ്കിലും കൊള്ളയെയും തീവെപ്പിനെയും അപലപിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്രാന്‍സിലെ രാഷ്ട്രീയ ധ്രുവീകരണവും സര്‍ക്കാരിനുമേലുള്ള സമ്മര്‍ദവും വര്‍ധിപ്പിക്കുന്നതാണ് പുതിയ പ്രക്ഷോഭം.

Latest News

മെക്-7 പെരുമ്പാവൂര്‍ വല്ലം യൂണിറ്റുകാരുടെ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശനം
മെക്-7 പെരുമ്പാവൂര്‍ വല്ലം യൂണിറ്റുകാരുടെ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശനം
October 18, 2026
 യെമനില്‍ യുദ്ധം കൊളുത്തിവിട്ട ഇറാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി അഫ്രഹ് അല്‍ സുബ
യെമനില്‍ യുദ്ധം കൊളുത്തിവിട്ട ഇറാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി അഫ്രഹ് അല്‍ സുബ
October 18, 2026
ബാഗ്ദാദില്‍ ആയുധശേഖരത്തില്‍ വന്‍ സ്‌ഫോടനം; അഞ്ച് ജനകീയ പ്രതിരോധ സേനാംഗങ്ങള്‍ക്ക് പരിക്ക്
ബാഗ്ദാദില്‍ ആയുധശേഖരത്തില്‍ വന്‍ സ്‌ഫോടനം; അഞ്ച് ജനകീയ പ്രതിരോധ സേനാംഗങ്ങള്‍ക്ക് പരിക്ക്
October 18, 2026
ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 18, 2026
മഴയും വെള്ളപ്പൊക്കവും പ്രതിരോധിക്കാന്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വിപുലമായ മോക്ക് ഡ്രില്‍
മഴയും വെള്ളപ്പൊക്കവും പ്രതിരോധിക്കാന്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വിപുലമായ മോക്ക് ഡ്രില്‍
October 18, 2026
ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്; ഇരകളുടെ സംഗമം ഡിസംബര്‍ 10-ന് ഡല്‍ഹിയില്‍
ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്; ഇരകളുടെ സംഗമം ഡിസംബര്‍ 10-ന് ഡല്‍ഹിയില്‍
October 18, 2026
കൊല്ലം-ചെങ്കോട്ട പാതയില്‍ വിസ്മയക്കാഴ്ചകളൊരുക്കാന്‍ വിസ്റ്റാഡോം; ദക്ഷിണ റെയില്‍വേയുടെ ആദ്യ കോച്ച് സര്‍വീസ് പ്രഖ്യാപിച്ചു
കൊല്ലം-ചെങ്കോട്ട പാതയില്‍ വിസ്മയക്കാഴ്ചകളൊരുക്കാന്‍ വിസ്റ്റാഡോം; ദക്ഷിണ റെയില്‍വേയുടെ ആദ്യ കോച്ച് സര്‍വീസ് പ്രഖ്യാപിച്ചു
October 18, 2026
സാങ്കേതിക തകരാര്‍: നജ്റാനില്‍ കോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൗദി ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
സാങ്കേതിക തകരാര്‍: നജ്റാനില്‍ കോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൗദി ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
October 18, 2026
ത്വവാഫ്, സഅ്‌യ് സ്ഥലങ്ങളിലെ തിരക്ക് മുന്‍കൂട്ടി അറിയാന്‍ ഡിജിറ്റല്‍ സേവനങ്ങള്‍
ത്വവാഫ്, സഅ്‌യ് സ്ഥലങ്ങളിലെ തിരക്ക് മുന്‍കൂട്ടി അറിയാന്‍ ഡിജിറ്റല്‍ സേവനങ്ങള്‍
October 18, 2026
  കൊല്ലത്ത് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലത്ത് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
October 18, 2026