l o a d i n g

സർഗ്ഗവീഥി

പ്രവാസികളുടെ ഭാര്യമാര്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

മുഹമ്മദ് ഫാറൂഖ് ഫൈസി, മണ്ണാര്‍ക്കാട്

Thumbnail

പ്രപഞ്ചേതിഹാസങ്ങളില്‍ ചാര്‍ത്തപ്പെട്ട പുരുഷന്റെ കയ്യൊപ്പുകള്‍ക്ക് പിന്നിലെ കരങ്ങള്‍ സ്ത്രീകളുടേതാണ്. അതുകൊണ്ട് പെറ്റ്‌പോറ്റിയതിന് പുറമേ പുരുഷന് പുരോഗതിയുടെ പടവുകള്‍ താണ്ടാനും സ്ത്രീകളുടെ നിശബ്ദ സാനിധ്യം അനിവാര്യമാണ്. പ്രവാസികള്‍ കുടു:ബത്തിന്റെ പുരോഗതിക്ക് വേണ്ടി പോരാടുകയാണ്. പ്രിയപത്‌നിമാരുടെ പ്രോല്‍സാഹനമാണ് ഉയരങ്ങളിലെത്താനുള്ള ദൂരം കുറക്കുന്നത്. പ്രിയതമന്‍മാര്‍ക്ക് പോഷകഹാരത്തേക്കാള്‍ പ്രോല്‍സാഹനമാണ് ആവശ്യമെന്ന വസ്തുത പത്‌നിമാര്‍ മറക്കരുത്.

അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല പാരിതോഷികവും പ്രോല്‍സാഹനം തന്നെയാണ്. പുരുഷന്റെ ജൈത്രയാത്രയുടെ പൊരുള്‍ ഇണയുടെ പ്രോല്‍സാനങ്ങളാണെന്ന് സൈക്കോളജി തറപ്പിച്ച് പറയുന്നുണ്ട്. അത് കൊണ്ടാണ് വ്യക്തിത്വ വികസന ശില്‍പശാലകളിലും ഗ്രന്ഥങ്ങളിലും കുടു:ബജീവിതം ചര്‍ച്ചയാകുന്നത്.

സെല്‍ഫ് ഹെല്‍പ് ഗ്രന്ഥങ്ങളില്‍ വളരെ പ്രശസ്തമാണ് നെപ്പോളിയന്‍ ഹില്ലിന്റെ തിങ്ക് ആന്റ് ഗ്രോറിച്ച് എന്ന ഗ്രന്ഥം. ഇതിലെ ഒരു വരിയിങ്ങനെയാണ്
'കരുത്ത് എന്തെന്ന് നിങ്ങള്‍ക്ക് പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുഹമ്മമ്മദിന്റെ ജീവിത ചരിത്രം പഠിക്കുക'. ലോകര്‍ക്കാകെ മാതൃകാ പുരുഷനായി വളര്‍ന്ന മുഹമ്മദ് നബിയുടെ വളര്‍ച്ചക്ക് പിന്നിലെ ചിരിത്രമന്വേഷിച്ചാല്‍ പ്രിയ പത്‌നി മഹതി ഖദീജാ ബീവിയുടെ സമയോചിത ഇടപെടലുകളെ നമുക്ക് കണ്ടെത്താന്‍ കഴിയും.
ഹിറാ ഗുഹയില്‍ നിന്ന് പേടിച്ച് വിറച്ച് വന്ന തിരുനബിയെ മഹതി ഖദീജാ ബീവി ആശ്വസിപ്പിച്ചും ഗുണങ്ങള്‍ പറഞ്ഞ് പ്രോല്‍സാഹിപ്പിച്ചും തന്റെ ദൗത്യനിര്‍വ്വഹണത്തിന് സാമ്പത്തികമായി സഹായിച്ചും നല്‍കിയ പിന്തുണകള്‍ ചരിത്രത്തിലെ ചന്തമുള്ള ചീന്താണ്. പുരുഷന്‍മാര്‍ പരാജയപ്പെടുമ്പോള്‍ സാധാരണ പത്‌നിമാര്‍ പറയാറുള്ളത് 'അപ്പോഴും ഞാനത് വേണ്ടെന്ന് പറഞ്ഞില്ലേ ' തളരുമ്പോള്‍ താങ്ങേണ്ടവര്‍ ഗുരുത്വക്കേട് കിട്ടിയതില്‍ അഭിമാനിക്കുകയാണ്.
തമാശക്കാണെങ്കിലും നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ ഒരിക്കലും ദമ്പതിമാര്‍ പരസ്പരം പറയരുത്. പുരുഷന്‍ വല്ലതും നേടിയാല്‍ അസാധാരമായ ഒന്നും സംഭവിക്കാത്ത മട്ടില്‍ തന്നെയായിരിക്കും കെട്ടയവള്‍മാരില്‍ കൂടുതലും. ഇതൊരു പുരുഷപക്ഷമായി വിലയിരുത്തലല്ല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് അങ്ങനെയാണ്.

ഭര്‍ത്താവിനെ കുറിച്ച് നല്ല വാക്ക് പറയാന്‍ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും. മനസ്സിനകത്ത് ബഹുമാനമൊക്കെയുണ്ടെങ്കിലും അത് പുറത്തുകാണിക്കാന്‍ പിശുക്കാണ്, അല്ലെങ്കില്‍ ഈഗോ അതിന് സമ്മതിക്കാറില്ല. എന്നാല്‍ വിവേകത്തോടെയും സ്‌നേഹത്തോടെയും ഉള്ള പങ്കാളിയുടെ പെരുമാറ്റം മാത്രം മതി ദാമ്പത്യ ജീവിതത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍.

പ്രവാസികളുടെ പത്‌നിമാര്‍ ഇക്കാര്യത്തിന്‍ പ്രത്യേക ജാഗ്രത കാണിക്കണം. നിങ്ങള്‍ വീട്ടില്‍ ഒറ്റപ്പെട്ട വരാണെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടവരാണവര്‍. അടിച്ച് പൊളിക്കാനുള്ള ഉല്ലാസ യാത്രയിലല്ല പ്രവാസികള്‍. പരിഭവത്തിന്റെ പാരാവാരമാണ് പ്രവാസം. തന്റെ വിയര്‍പ്പ് കുഴച്ച് പണിത വീട്ടില്‍ അന്തിയുറങ്ങല്‍, കുട്ടികളുടെ കളിചിരികളില്‍ പങ്കാളികളാവല്‍, സഖിയുടെ സല്ലാപങ്ങളാസ്വദിക്കല്‍, പെറ്റുപോറ്റിയ മാതാപിതാക്കളുടെ വറ്റാത്ത വാത്സല്യത്തിന്റെ ഉറവയില്‍ മതിവരുവോളം നീരാടല്‍ തുടങ്ങിയ ആഗ്രഹങ്ങളൊന്നും നടക്കാതെ മനമുരികിയാണവര്‍ കഴിയുന്നത്. എസിയുടെ കുളിരിലും കണ്ണീരിന്റെ ചൂടില്‍ ചുട്ടുപ്പൊള്ളുന്നുണ്ടവര്‍. മരുഭൂമിയിലെ കൊടും ചൂടിലേക്ക് നിങ്ങളുടെ അനുരാഗം തുഷാരമായി വര്‍ഷിക്കണം. തുളച്ച് കയറുന്ന തണുപ്പില്‍ നിങ്ങളുടെ സ്‌നേഹസന്ദേശങ്ങളുടെ ചൂടിലവര്‍ ചടുലമാകട്ടെ.

സ്‌നേഹത്തിന്റെ മൂര്‍ച്ച കൂട്ടാനാനെന്ന ഭാവത്തില്‍ 'എന്ന് വരും....?' ഇടക്കിടെ ഇത് ചോദിച്ച് ശല്യം ചെയ്യണ്ട, അവര്‍ സ്ഥിര താമസമാക്കാന്‍ വന്നവരല്ല. അവരുടെ തടി കടലിനക്കരയാണെങ്കിലും ഖല്‍ബ് കുടു:ബത്തില്‍ തന്നെയാണ്. ജീവിത നൗക താളം തെറ്റാതിരിക്കാനുള്ള പങ്കായം പണമാണ്. ദാമ്പത്യത്തിന്റെ സൗന്ദര്യമാസ്വദിക്കാന്‍ പണം നിറച്ച പോക്കറ്റുമായി ദാമ്പത്യത്തിന്റെ മധുരിമ നുകരാന്‍ അവര്‍ തിരിച്ച് വരും. കാത്തിരിപ്പിന്റെ ദിനരാത്രങ്ങളില്‍ അനുരാഗത്തിന്റെ സപ്ത രാഗങ്ങളുണ്ട്. നിങ്ങളത് കേട്ടിരിക്കൂ.

-മുഹമ്മദ്ഫാറൂഖ്‌ഫൈസി, മണ്ണാര്‍ക്കാട്

Latest News

മെക് 7 വ്യായാമ പരിപാടി  കാലഘട്ടത്തിന് അനുയോജ്യമായ  ജനകീയ ആരോഗ്യ പ്രവര്‍ത്തനം - പഴകുളം മധു
മെക് 7 വ്യായാമ പരിപാടി കാലഘട്ടത്തിന് അനുയോജ്യമായ ജനകീയ ആരോഗ്യ പ്രവര്‍ത്തനം - പഴകുളം മധു
December 23, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'
December 23, 2024
ബ്രസീലില്‍ വിമാനം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
ബ്രസീലില്‍ വിമാനം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
December 23, 2024
 മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
December 22, 2024
ലോകകപ്പ് ഫുട്‌ബോള്‍ വേദി നേടിയ സൗദി ഭരണാധികാരികള്‍ക്ക് റിയാദ് ടാക്കിസിന്റെ അഭിനന്ദനങ്ങള്‍
ലോകകപ്പ് ഫുട്‌ബോള്‍ വേദി നേടിയ സൗദി ഭരണാധികാരികള്‍ക്ക് റിയാദ് ടാക്കിസിന്റെ അഭിനന്ദനങ്ങള്‍
December 22, 2024
ഖത്തറിലെ ഖലം അക്കാദമി വിദ്യാര്‍ത്ഥികള്‍ അറബി ഭാഷാദിനം ആഘോഷിച്ചു
ഖത്തറിലെ ഖലം അക്കാദമി വിദ്യാര്‍ത്ഥികള്‍ അറബി ഭാഷാദിനം ആഘോഷിച്ചു
December 22, 2024
 നേപ്പാളിസ് എംബസി ലേബര്‍ അറ്റാഷെക്ക് പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍ യാത്രയയപ്പ്
നേപ്പാളിസ് എംബസി ലേബര്‍ അറ്റാഷെക്ക് പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍ യാത്രയയപ്പ്
December 22, 2024
പ്രവാസി ഹെല്‍പ്ഡെസ്‌ക്: ധാരണാപത്രം തിങ്കളാഴ്ച്ച ഒപ്പുവയ്ക്കും
പ്രവാസി ഹെല്‍പ്ഡെസ്‌ക്: ധാരണാപത്രം തിങ്കളാഴ്ച്ച ഒപ്പുവയ്ക്കും
December 22, 2024
ആടു ജീവിതം അവസാനിക്കുന്നില്ല; അമ്മാസിയുടെ ആടു ജീവിതത്തിനു പിന്നില്‍ മലയാളി
ആടു ജീവിതം അവസാനിക്കുന്നില്ല; അമ്മാസിയുടെ ആടു ജീവിതത്തിനു പിന്നില്‍ മലയാളി
December 22, 2024
പ്രവാസികളെ ഓര്‍ത്ത് അഭിമാനിക്കുന്നു -മോദി; കുവൈത്തില്‍ വന്‍ വരവേല്‍പ്
പ്രവാസികളെ ഓര്‍ത്ത് അഭിമാനിക്കുന്നു -മോദി; കുവൈത്തില്‍ വന്‍ വരവേല്‍പ്
December 22, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand