കവിത - മനോദുഃഖം
------------------
നിന്നോര്‍മ്മകളെന്റെ സങ്കടക്കയമാണെന്നുമെപ്പോഴും...
നിന്നെയോര്‍ക്കാതിരിപ്പാന്‍ എനിക്കാവതുമില്ലൊരു നാളും,
ഓര്‍ക്കേണ്ടതില്ലെന്നത്ര നിനച്ചാലും...
ശപിക്കുന്നു ഞാനിയോര്‍മ്മകളെ
എന്റെ വഴിയിലെ ദുശ്ശകുനങ്ങളായി...
എന്റെ മണ്‍ ചിരാതിലെ
നുറുങ്ങു വെട്ടത്തെയൂതി-
ക്കെടുത്തുന്ന കാറ്റു നീ....
പിടയുന്നെന്മനം
ചില നേരമെങ്കിലും
നിന്നോര്‍മകളുടെ വലയിലകപ്പെട്ട
ചെറു മത്സ്യമെന്നോണം,
ഒരിറ്റ് ശ്വാസത്തിനായ്.....
എപ്പോഴോ നീയെന്റെ
പ്രിയപ്പെട്ടവനായത് നിന്റെ സ്വാര്‍ത്ഥതയാണെന്ന തിരിച്ചറിവും എന്നെയേറെ വ്യാകുലപ്പെടുത്തുന്നു...
കൂടൊഴിഞ്ഞ കിളിയായ് വാനില്‍
വിഹരിക്കാമെനിക്കെന്ന് എന്തേ
നീ അറിയുന്നില്ല..
By... ഹാഷിം അബു അഹമ്മദ്
Related News