മോസ്‌കോ: ഇന്ത്യക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് ലോക ചെസ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ദൊമ്മരാജു ഗുകേഷിന്റെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രേ ഫിലാത്തോവ്. നിലവിലെ ചാംപ്യന്‍ കൂടിയായ ചൈനീസ് താരം ഡിങ് ലിറന്‍ ഗുകേഷിനുവേണ്ടി മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്നാണ് ഫിലാത്തോവിന്റെ ആരോപണം. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ അവസാന ഗെയിമിന്റെ ഫലം ചെസ് കളിയിലെ പ്രഫഷനലുകളിലും ആരാധകരിലും വലിയ ആശ്ചര്യമുളവാക്കിയെന്നും മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ചൈനീസ് താരത്തിന്റെ പ്രവൃത്തികള്‍ സംശയാസ്പദമായിരുന്നുവെന്നും ഇതേക്കുറിച്ച് രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ) അന്വേഷണം നടത്തണമെന്നുമാണ് ഫിലാത്തോവിന്റെ ആവശ്യം.
സിംഗപ്പൂരിലെ സെന്റോസ റിസോര്‍ട്‌സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോല്‍പിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ 13 കളികള്‍ തീര്‍ന്നപ്പോള്‍ സ്‌കോര്‍നില തുല്യമായിരുന്നു (6.5 6.5). അവസാന ഗെയിമിലെ ജയത്തോടെ സ്‌കോര്‍ 7.5 6.5 എന്ന നിലയിലായി. 14ാം ഗെയിമിലെ 55ാം നീക്കത്തില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിനു കിരീടം നേടിക്കൊടുത്തത്. ഡിങ് ലിറന്‍ വരുത്തിയ ഈ പിഴവ് സംശയാസ്പദമാണെന്നും ഇതേക്കുറിച്ച് ്അന്വേഷിക്കണമെന്നുമാണ് ആവശ്യം. സാധാരണ ചെസ് താരങ്ങള്‍ പോലും തോല്‍ക്കാന്‍ ബുദ്ധിമുട്ടായ നീക്കത്തിലായിരുന്നു ഡിങിന്റെ തോല്‍പി. ഇത് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ആ തോല്‍ മനപൂര്‍വമായിരുന്നുവെന്നുവേണം സംശയിക്കാനെന്ന് ഫിലാത്തോവ് പറഞ്ഞു. 2023 ല്‍ റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ യാന്‍ നീപോംനീഷിയെ തോല്‍പിച്ചാണു ഡിങ് ചാംപ്യനായത്. ്
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ചതിലൂടെ ഗുകേഷിന് 12 കോടിയോളം രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരും 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
Related News