ബര്‍മിങ്ഹാം: യുകെയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍മിങ്ങാമിന് സമീപം വൂള്‍വര്‍ഹാംപ്ടണില്‍ താമസിച്ചിരുന്ന കോട്ടയം നീണ്ടൂര്‍ കോണത്തേട്ട് പരേതരായ ജോസഫിന്റെ മകന്‍ ജെയ്സണ്‍ ജോസഫ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജെയ്‌സണ്‍ ജോലിക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് സ്ഥാപന ഉടമകള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. അവിവാഹിതനാണ്. രണ്ട് വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ജെയ്‌സണിന്റെ രണ്ടു സഹോദരിമാര്‍ കവന്ററിയിലും ബര്‍മിങ്ങാമിലുമുണ്ട്. മാതാവ്: ലീലാമ്മ. മൃതദേഹം മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.
Related News