ന്യൂദല്‍ഹി: പ്രവാസ മേഖലയിലെ വനിതകളെ ഒരുമിപ്പിക്കുന്നതും അടിയന്തിര ഘട്ടത്തില്‍ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററായി കുവൈത്തില്‍ നിന്നും ഷൈനി ഫ്രാങ്ക് നിയമിതയായി. പ്രവാസ മേഖലയില്‍ മനുഷ്യകടത്തിനും മറ്റും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗല്‍ സെല്‍ തീരുമാനം.
കുവൈറ്റത്ത് കേന്ദ്രമാക്കി നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഷൈനി ഫ്രാങ്ക് പ്രവാസ മേഖലയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സുപരിചിതയാണ്. ഇന്ത്യന്‍ എംബസ്സി അംഗീകരിച്ച സാമൂഹിക പ്രവര്‍ത്തകരുടെ പട്ടികയില്‍ നിരവധി വര്‍ഷങ്ങളായി ഷൈനി ഫ്രാങ്കുണ്ട്. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യയിലും വിദേശത്തും നിരവധിയായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഷൈനിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. സാമൂഹിക സേവനം പരിഗണിച്ചുകൊണ്ട് നിരവധി അംഗീകാരം നേടിയിട്ടുള്ള ഷൈനി ഫ്രാങ്ക് 2024 ലെ ഗര്‍ഷോം പ്രവാസി വനിത അവാര്‍ഡ് ജേതാവുകൂടെയാണ്.
പ്രവാസമേഖലയില്‍ മനുഷ്യകടത്തിനും മറ്റ് ചൂഷണങ്ങള്‍ക്കും വിധേയരാകുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സാമൂഹ്യപ്രവര്‍ത്തകരെ ഒരുമിപ്പിച്ചുകൊണ്ടു പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററായി നിയമിതയായ ഷൈനി ഫ്രാങ്ക് പറഞ്ഞു. സുരക്ഷിത കുടിയേറ്റത്തെക്കുറിച്ചും മറ്റും കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഷൈനി ഫ്രാങ്കിന്റെ നേതൃത്വത്തില്‍ പ്രവാസി ലീഗല്‍ സെല്ലിന് ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പത്രക്കുറിപ്പില്‍ പറഞ്ഞു.
Related News